ശബരിമല:ശബരിമല ദേശീയ തീര്‍ത്ഥാടനമാക്കുന്നത് സംബന്ധിച്ച് വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഥമ പരിഗണനയിലെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിന് എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില നടപടിക്രമങ്ങള്‍ ഇതിനായി പൂര്‍ത്തിയാകേണ്ടതുണ്ട്് അത് നടപ്പിലാക്കുന്ന മുറയ്ക്ക് പ്രഖ്യാപനവും ഉണ്ടാകുമെന്ന ്അദ്ദേഹം പറഞ്ഞു.പ്രധാന മന്ത്രിക്ക് ഇക്കാര്യത്തില്‍ പ്രത്യേക താല്പര്യമുണ്ടന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ക്ഷേത്രം സര്‍ക്കാര്‍ ഭരിക്കുന്ന സംവിധാനം ശരിയല്ല.ക്ഷേത്രഭരണത്തിന്സ്വതന്ത്രമായ സംവിധാനമാണഭികാമ്യം. ഇതിനായി സന്യാസി ശ്രേഷ്ഠരേയും വിശ്വാസികളെയും ചേര്‍ത്ത് പ്രത്യേക സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പത്തനംതിട്ട ജില്ല പ്രസിഡന്റ് ടി.ആര്.അജിത്ത്കുമാറും എച്ച് രാജക്ക് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: