ആലപ്പുഴ: മലയാള സിനിമാ മേഖലയില്‍ ഇപ്പോഴും ഫാസിസം നിലനില്‍ക്കുകയാണെന്നും താരസംഘടനയായ അമ്മയ്ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നും സംവിധായകന് വിനയന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിലക്കിനെതിരെ അമ്മയ്ക്കും ഫെഫ്കയ്ക്കും എതിരെ ദല്‍ഹി കോമ്പറ്റീഷന് കമ്മീഷനില്‍ നല്കിയ കേസില്‍ രണ്ടുമാസത്തിനകം വിധിയുണ്ടാകും. തനിക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ താന്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലുണ്ടായ ഹൈക്കോടതി വിധിയാണ് ഇന്ന് പുതുമുഖ സംവിധായര്‍ക്കും നടന്മാര്ക്കും നിര്‍മ്മാതാക്കള്‍ക്കും തുണയായത്. സിനിമ നിര്‍മ്മിക്കുന്നതിന് ഒരു സംഘടനയുടെയും അനുവാദം വേണ്ടെന്നായിരുന്നു കോടതിവിധി.
നിര്‍മ്മാതാക്കളും ഫെഫ്കയുമായി അഭിപ്രായഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാക്ടയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് തൊഴിലവസരം നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിനയന് പറഞ്ഞു. സിനിമാ മേഖലയിലെ വിലക്കുകള്‍ക്കും ചിലരുടെ ആധിപത്യത്തിനുമെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: