പാറശ്ശാല: പാറശ്ശാല ഉപജില്ലാ കലോതസവത്തില് വിധികര്‍ത്താക്കള്‍ക്കുള്ള തുക കുറച്ച് നല്‍കിയത് കൈയ്യേറ്റത്തിന് ഇടയാക്കി. ഇതേ തുടര്‍ന്ന് ഇന്നലെ നടന്ന മത്സരങ്ങളില്‍ വിധികര്‍ത്താക്കളില്‍ കൂടുതല്‍പേരും എത്തിയില്ല. പല മത്സരങ്ങളും മാറ്റി വക്കേണ്ടി വന്നു. നിശ്ചയിച്ചുറപ്പിച്ചിരുന്ന തുകയെക്കാള്‍ പകുതി തുകയാണ് വിധികര്‍ത്താക്കള്‍ക്ക് നല്‍കിയത്. ഇത് ചോദ്യം ചെയ്തവരോട് പ്രോഗ്രാംകമ്മറ്റി അംഗങ്ങള്‍ വളരെ പരുഷമായി സംസാരിക്കുകയായിരുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഭഷണവും നല്‍കിയില്ല. ആഹാരം കഴിക്കാതെ നിരവധി വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞ് വീണു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയിരത്തോളം വരുന്ന വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ അധ്യാപകരോ സുരക്ഷാ സംവിധാനമോ ഇല്ലാതെയാണ് ചെറുവാരക്കോണ് എല്‍എംഎസ് സ്കൂളില്‍ കലോത്സവം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: