താനൂര്‍: നഗരസഭാ പരിധിയിലുള്ള പരിയാപുരം വില്ലേജിലെ നെല്‍വയലുകള്‍ മണ്ണിട്ട് നികത്തുന്നതില്‍ പ്രതിഷേധിച്ച് ബിജെപി വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തി. ബിജെപി മൂക്കോല ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് ദേശീയസമിതിയംഗം കെ.ജനചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.അറുമുഖന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ട്രഷറര്‍ എം.രാജീവ് മാസ്റ്റര്‍, കൗണ്‍സിലര്‍ കെ.വിവേകാനന്ദന്, ശശി ഒട്ടുംപുറം, മനോജ് വാലില്‍, കാട്ടുങ്ങല്‍ പ്രഭാകരന്, കെ.ഉദയന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: