കോട്ടയം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ ടോംസിന്റെ ബോബനേയും മോളിയേയും അനുകരിക്കാന്‍ ശ്രമിച്ച് ഒത്തിരി തല്ല് കൊണ്ടിട്ടുണ്ടെന്ന് ചലച്ചിത്രനടന്‍ മമ്മൂട്ടി. കോട്ടയം പ്രസ്ക്ലബ് ഹാളില്‍ ടോംസിന്റെ ആത്മകഥയായ എന്റെ ബോബനും മോളിയുമെന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ട്ടൂണ്‍ അക്കാദമി ചെയര്മാന് പ്രസന്നന് ആനിക്കാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മനോജ് ആമുഖ പ്രസംഗം നടത്തി. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ സന്ദേശം വായിച്ചു.
മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, ടോമിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായ ബോബനും മോളിയും, സഹധര്‍മ്മിണി, കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്മാന് ഉണ്ണികൃഷ്ണന്, പ്രസ് ക്ലബ് സെക്രട്ടറി ഷാലു മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: