മാനന്തവാടി: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കടുവ പ്രത്യക്ഷപ്പെടുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ഏറ്റവും ഒടുവില്‍ ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ മനന്തവാടി ടൗണിനോടു ചേര്‍ന്ന പെരുവകയില്‍ കടുവയെ കണ്ടതായ അഭ്യൂഹത്തെ തുടര്‍ന്ന് വനപാലകരും പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങി. പ്രദേശവാസിയായ പുതുമനക്കുടി ജോര്‍ജാണ് രാത്രി എട്ടോടെ ബൈക്കില്‍ സഞ്ചരിക്കവേ കടുവ റോഡിനു കുറുകെ ചാടുന്നത് കണ്ടതായി വനപാലകര്‍ക്ക് വിവരം നല്‍കിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ബേഗൂര്‍ റെയ്ഞ്ചര്‍ രാജനും മാനന്തവാടി എസ്.ഐ വസന്തകുമാറും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. വനപാലകരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം പോത്തിനെ ആക്രമിച്ചുകൊന്ന ചിറക്കരയില്‍ വനപാലകര്‍ കൂട് സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: