തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരി 31 വരെ നീട്ടിയതായി മന്ത്രി ഏ പി അനില്‍കുമാര്‍ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി സമിതി സംഘടനകളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഫെസ്റ്റിവല്‍ നീട്ടുവാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സീസണിലെ വ്യാപാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് മേള ഒരു മാസം കൂടി നീട്ടിവെക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഈ സീസണില്‍ ഇതുവരെ 80 ലക്ഷത്തിലധികം കൂപ്പണുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കാഷ് വൗച്ചറുകളായും മൂന്നരക്കോടി കോടി രൂപയോളം ഇതിനോടകം സമ്മാനമായി നല്‍കിക്കഴിഞ്ഞു.
സ്വര്ണ്ണസമ്മാനങ്ങളുടെ വിതരണം ഫെഡറല്‍ ബാങ്ക് ശാഖകളിലൂടെ ജനുവരി 1 മുതല്‍ ആരംഭിക്കും. ഈ സീസണില്‍ ആദ്യമായി ആരംഭിച്ച “’അവര്‍ക്കായ് നമുക്കു വാങ്ങാം’ പദ്ധതി ഇതുവരെ 50 ലക്ഷത്തോളം രൂപയുടെ വിവിധ സഹായവാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: