പുലാമന്തോള്‍: പഞ്ചായത്തിലെ 9,10,11 വാര്‍ഡുകളുടെ നട്ടെല്ലായ പാലൂര് കനാല്‍ ബണ്ട് റോഡില്‍ ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു. പാലൂര് ജുമാ മസ്ജിദ് മുതല്‍ വടക്കന്‍ പാലൂര് കിഴക്കേക്കര വഴി കട്ടുപ്പാറയില്‍ എത്തുന്ന ഈ റോഡ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ചതാണ്.
ഒരു ഭാഗം താഴ്ചയേറിയ കനാലും മറുഭാഗത്ത് തീരെ വീതിയില്ലാത്ത ഈ റോഡില്‍ ഇതുവരെ വികസന പ്രവര്‍ത്തികളൊന്നും നടന്നിട്ടില്ലെന്ന് പറയുന്നു.
ഒരുകാലത്ത് വീടുകളും ജനവാസവും കുറഞ്ഞ വടക്കന്‍ പാലൂര് കിഴക്കേകര ഭാഗങ്ങളില്‍ ഇപ്പോള്‍ ജനസാന്ദ്രത കൂടിയതും വാഹനങ്ങളുടെ വര്‍ദ്ധനവും ഗതാഗതക്കുരുക്ക് കൂടാന്‍ കാരണമായി.
കൃത്യസമയത്ത് വികസനം എത്താത്തത് വടക്കന്‍ പാലൂരിലെയും സമീപ പ്രദേശങ്ങളിലെ ജനങ്ങളെയും തെല്ലൊന്നുമല്ല ദുരിതത്തിലാക്കുന്നത്. ഇതിനൊരു പ്രതിവിധി ആവശ്യപ്പെട്ടുകൊണ്ട് ജനപ്രതിനിധികളെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: