ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധം അഭ്രപാളികളിലാക്കുവാന് പ്രശസ്ത സംവിധായകന് ക്രിസ്റ്റഫര്‍ നോളന് ഒരുങ്ങുന്നതായി സൂചന. 45കാരനായ സംവിധായകന് ഇത്തരത്തിലുള്ള ഒരു പ്രോജക്ടുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡന്ക്രിക്കില് ഇതിന്റെ ലൊക്കേഷന്‍ സ്ക്രീന്‍ റൈറ്ററും സഹോദരനുമായ ജോനാഥന് കണ്ടെത്തിയതായിട്ടാണ് ഇന്റിപെന്‍ഡന്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
2016 ജൂണ്‍ മുതല്‍ ലോകപ്രശസ്തനായ ഒരു സംവിധായകന്റെ ഒരു അമേരിക്കന്‍ സിനിമയുടെ ഷൂട്ടിങ് ഇവിടെ ആരംഭിക്കുമെന്ന് ഡന്‍ക്രിക്ക് മേയര്‍ പാട്രീസ് വെര്ഗ്രിറ്റ് പറഞ്ഞിരുന്നു. ഡന്ക്രിക്കിലെ അത്ഭുതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണിത്. ജര്‍മ്മന്‍ സൈന്യത്തിന് കീഴടങ്ങിയ 3,33,000 സഖ്യസൈന്യത്തെ ബ്രിട്ടീഷ് സൈന്യം രക്ഷിക്കുന്നതാണിത്. 2017 ജൂലൈ 17-ാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: