തിരുവല്ല:കാവുംഭാഗം എല്‍പിഎസിലെ അക്ഷരം വിരിയുന്ന കൈകള്‍ വിത്തിറക്കിയപ്പോള്‍ നൂറുമേനി നല്‍കിയാണ് പ്രകൃതീശ്വരി കടാക്ഷിച്ചത്. പഠനത്തോടപ്പം കൃഷിയെ അടുത്തറിയാനും അവര്‍ സമയം കണ്ടെത്തി.വാഴ,പയര്‍,ചേന,പടവലം,പാവല്‍,വെള്ളരി,വെണ്ടക്ക,മരച്ചീനി,പച്ചമുളക് തുടങ്ങി ഇവിടുത്തെ തോട്ടത്തില്‍ ഇല്ലാത്ത പച്ചകറികള്‍ ഒന്നുതന്നെയില്ല. വാഴയുടെ തന്നെ വ്യത്യസ്ഥമായ ശേഖരമാണ് കൃഷിതോട്ടത്തിലുള്ളത്,പാളേന്തൊടന്,പടറ്റി,എത്ത,ചെങ്കദളി തുടങ്ങിയ പരമ്പരാഗത ഇനങ്ങള്‍ക്ക് പുറമെ മോറീസ്,റോബസ്റ്റ,തുടങ്ങിയ പുത്തന്‍ തലമുറക്കാരും തോട്ടത്തില്‍ സജീവമാണ്.ശരാശരി 15 കിലോതൂക്കമുള്ള കുലകള്‍ വരെയാണ് കഴിഞ്ഞ ദിവസം കുട്ടകര്ഷകര് വെട്ടയെടുത്തത്.പ്ലാസ്റ്റിക്ക് വിമുക്തമായ കൃഷിയിടക്കില് ജൈവീക സാമിഗ്രികല് മാത്രമാണ് ഉപയോഗിക്കുന്നത്.തീര്‍ത്തും ജൈവ വളങ്ങള്‍ മാത്രമാണ് കൃഷിക്ക് ഉപയോഗിച്ച്ത.ചാണകം ,ഗോമൂത്രം, ഇലകള്‍ ,ചാരം ,ജൈവാമൃതം തുടങ്ങിയ വയാണ് പ്രധാന വളങ്ങള്‍.പഠനത്തിന് മുമ്പ് 8മണിക്ക് തന്നെ കൃഷിയിടത്തില്‍ എത്തുന്ന കുട്ടിപടകള്‍ ഇടവേളകളിലും അവധി ദിനങ്ങളിലും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുത്തു.മുള്ളന്‍ വണ്ട്,പുഴുശല്യം,പിണ്ടി പുഴു എന്നിവയെ തുരത്താനും ഇവര്‍ വിരുതന്മാര് തന്നെ.പുകയില കഷായം ,ജൈവകെണി,ശര്‍ക്കര പ്രയോഗം എന്നിവയാണ് ഇവരുടെ കീടനാശനികള്‍ ,ബന്ദിപൂവും ശീമകൊന്നയും ചേര്‍ത്തുള്ള പ്രയോഗവും ഇവര്‍ പരീക്ഷിച്ചിട്ടുണ്ട്.സംഘങ്ങളായി തിരിഞ്ഞാണ് ഇവര്‍ കൃഷി പണിയില്‍ ഏര്‍പ്പെടുന്നത്.രാവിലെയും വൈകിട്ടും വെള്ളം നനക്കാനും തടമെടുക്കാനും കൃഷിസ്ഥലം വൃത്തിയാക്കാനും പ്രത്യേകം ഗ്രൂപ്പകള്‍ ഉണ്ട്.ഇവര്‍ മാറിമാറി ഓരോപ്രവര്ത്തനങ്ങളിലും അതത് ദിവസങ്ങളില്‍ കായ്കനികളെ പരിചരിക്കണം.കൃഷിക്കായുള്ള ചാണകവും ഗോമൂത്രവും ശേഖരിക്കുന്നതും ഇവര്‍തന്നെയാണ്.അവധി ദിവസങ്ങളില്‍ കൃഷിക്കായി കുട്ടികൂട്ടങ്ങള്ക്കൊപ്പം അദ്ധ്യാപകരും,രക്ഷിതാക്കളും,സമീപ പ്രദേശത്തെ നാട്ടുകാരും,മറ്റ് ജീവനക്കാരും ഒപ്പം കൂടാറുണ്ട്.പാകമായ വിളകള്‍ സ്ക്കൂളിലെ ഉച്ച ഭക്ഷണത്തിനാണ് പ്രധാനമായി ഉപയോഗിക്കുന്നത്.കൃഷി ആരംഭിച്ചതിന് ശേഷം കഴിഞ്ഞ കുറച്ച് നാളുകളായി പച്ചക്കറി പുറത്തുനിന്ന് വാങ്ങുന്നത് കുറവാണ്.ശൈത്യകാലം അവസാനിക്കുന്നതോടെ കൂടുതല്‍ വിളകള്‍ കൃഷി ഇടത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളും അദ്ധ്യാപകരും.മണ്മറഞ്ഞ കാര്‍ഷിക സംസ്കാരം പുത്തന്‍ തലമുറയിലേക്ക് പരിജയപ്പെടുത്താനുള്ള ശ്രമം വിജയകരമായിരുന്നുവെന്ന് പ്രധാന അദ്ധ്യാപിക നാന്‍സി ടീച്ചര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: