തിരുവനന്തപുരം: മലയാള ചലച്ചിത്ര ലോകത്തിനും പ്രേക്ഷകര്‍ക്കും സമ്മാനിച്ച നടനവിസ്മയ മുഹൂര്‍ത്തങ്ങളെ പ്രകീര്‍ത്തിച്ച് മോഹന്‍ലാലിന്റെ ആരാധകരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ ”ടു ലാലേട്ടന്-മലയാള സിനിമ” എന്ന പേരില്‍ മ്യൂസിക്കല്‍ വീഡിയോ ആല്‍ബം ഒരുക്കി.
എസ്.എസ്. ഷിജിന് ലാലിന്റെ ഉടമസ്ഥതയിലുള്ള സാഗരം ഫിലിം കമ്പനിയുടെ ബാനറിലാണ് നിര്‍മ്മാണം. ആല്‍ബത്തിന്റെ പ്രകാശനകര്‍മ്മം വൈശാഖ് സംവിധാനം ചെയ്യുന്ന ‘പുലി മുരുകന്റെ’ ലൊക്കേഷനില്‍ വെച്ച് മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. മോഹന്‍ലാലിന്റെ പേരിലൊരു ആല്‍ബം ഇതാദ്യമാണ്. നിര്‍മാണം ഷിജിന്‍ലാല്‍,
സാജു.എസ്.സത്യന്, കോ.പ്രൊഡ്യൂസര്‍മാര്‍-സിന്ധുകുമാരി, സുമംഗല ഭായ്, സത്യന്.എല്‍., പി.ആര്.ഓ-അജയ് തുണ്ടത്തില്‍, ഛായാഗ്രഹണം-റെജു.ആര്.അമ്പാടി, സംഗീതം-ജയന് പിഷാരടി, ഗാനരചന-സ്മിത പിഷാരടി, ആലാപനം-സജി സുരന്, ലക്ഷ്മി ജയന്. കൃഷ്ണപ്രിയ, അജേഷ് ചന്ദ്രന്, വിഷ്ണു അശോക്, അരവിന്ദ്, വിഷ്ണു, അലന് ജോണ്സണ്, ജിജോ എന്നിവരഭിനയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: