കല്‍പ്പറ്റ : ആകാശവാണി കൊച്ചി എഫ് എം 102.3,റെയിന്‍ബോ എഫ്.എം 107.5 എന്നീ നിലയങ്ങളില്‍ നിന്നുള്ള പ്രക്ഷേപണം വയനാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ മിക്കപ്രദേശങ്ങളിലും സമീപ ജില്ലകളിലെ ഉയര്‍ന്ന സ്ഥലങ്ങളിലും ഇപ്പോള്‍ കടുതല്‍ വ്യക്തതയോടെ ലഭിക്കുമെന്ന് പ്രോഗ്രാം മേധാവി അറിയിച്ചു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഊട്ടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഈ നിലയങ്ങളില്‍ നിന്നുള്ള പ്രക്ഷേപണം ഇപ്പോള്‍ നന്നായി കിട്ടും.
നിലയത്തിന്റെ പ്രസരണിയിലെ ആന്റിനയും കേബിളുകളും മാറ്റിയിടുന്ന ജോലികള്‍ കാരണം കഴിഞ്ഞ ഒരു മാസമായി എറണാകുളം ജില്ലയ്ക്ക് പുറത്തുള്ള സ്ഥലങ്ങളില്‍ പ്രക്ഷേപണം ലഭ്യമായിരുന്നില്ല.
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇതുവരെയും പ്രക്ഷേപണം ലഭ്യമല്ലാതിരുന്ന ഒട്ടേറെ പ്രദേശങ്ങളില്‍ കൂടി രണ്ടു എഫ്.എം നിലയങ്ങളുടേയും പരിപാടികള്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്. പ്രക്ഷേപണം എവിടൊക്കെ കിട്ടുന്നുണ്ടെന്നും അതിന്റെ വ്യക്തത എങ്ങനെയെന്നും ആകാശവാണിയെ അറിയിക്കുവാന്‍ ശ്രോതാക്കളോട് ആകാശവാണി അഭ്യര്‍ത്ഥിച്ചു.
ഫോണ്‍: 0484 2422543. ഇ മെയിലിലും അറിയിക്കാം. വിലാസം airfmkochi @gmail.com.
പ്രതികരിക്കാൻ ഇവിടെ എഴുതുക: