കല്‍പ്പറ്റ: മലപ്പുറം പെരിന്തല്‍മണ്ണ നാട്ടുക്കല്‍ പുഴയില്‍ വീണ് വയനാട് സ്വദേശി മരിച്ചു. വയനാട് ചുള്ളിയോട് പരേതനായ അരീക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന് ഹബീബ് റഹ്മാ(33)നാണ് മരിച്ചത്. 20 ദിവസം മുന്പാണള ഹബീബ് വിദേശത്ത് നിന്ന് തിരിച്ചെത്തിയത്. നാട്ടുക്കല്ലിലെ ബന്ധുവീട്ടില്‍ വിവാഹത്തിനെത്തിയതായിരുന്നു. ഹബീബിന്റെ മാതാവ് ഖദീജ. ഭാര്യ: അജ്ന. മക്കള്‍: നൂറ മെഹബിന്‍, മുഹമ്മദ് തമീം. സഹോദരങ്ങള്‍: ഫൈസല്‍ റഹ്മാന്, അമീന് റഹ്മാന്, മുര്‍ഷിദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: