തുറവൂര്‍: തീരദേശമേഖലയില്‍ മണല്‍ക്കടത്ത് വ്യാപകം. പള്ളിത്തോട് ചാപ്പക്കടവുമുതല്‍ ഒറ്റമശേരി വരെയുള്ള തീരമേഖല കേന്ദ്രീകരിച്ചാണ് അനിയന്ത്രിതമായ മണല്‍ക്കടത്ത്.
കടല്‍ഭിത്തിയുടെ ഉള്ളില്‍ നിന്നുള്ള മണലെടുപ്പ് ഭിത്തി ഇടിയുന്നതിനും കാരണമാകുന്നുണ്ട്. രാത്രി കാലത്ത് ടിപ്പര്‍ ലോറികളിലും മറ്റും കടല്‍മണ്ണ് കടത്തിക്കൊണ്ട് പോകുന്നത്. കഞ്ചാവു മയക്കുമരുന്ന് സംഘളാണ് മണല്‍ക്കടത്തിന് നേതൃത്വം നല്കുന്നത്.
തീരത്തു നിന്നുള്ള മണലെടുപ്പ് വന്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമൊണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കടല്‍ഭിത്തിയുടെ തകര്‍ച്ച കടല്‍കയറ്റത്തിനും കാരണമാകുുണ്ട്. ഒറ്റമശേരി, അന്ധകാരനഴി പള്ളിത്തോട്, ചാപ്പക്കടവ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മണല്‍ മാഫിയ തടിച്ചുകൊഴുക്കുന്നത്.
തീരത്തു നിന്നുള്ള മണല്‍ ട്രോളികളിലും ചാക്കുകളില്‍ നിറച്ചുമാണ് റോഡരികിലും മറ്റുകേന്ദ്രങ്ങളിലുമെത്തിച്ചാണ് മണല്‍ കടത്തുന്നത്. ഇതിനെതിരെ നടപടിയെടുക്കേണ്ട അധികൃതരുടെ മൗനാനുവാദത്തോടെയാണ് മണല്‍കടത്തുന്നതെന്നാണ് പൊതുജനസംസാരം.
മണല്‍ക്കടത്തുകാര്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ ഗുണ്ടസംഘങ്ങള്‍ ഭീഷണിപ്പെടുത്തുന്നതും പതിവാണ്.
















