ശബരിമല: ദിശാബോര്‍ഡുകളോ, കുടിവെളളമോ, വെളിച്ചമോ, വനപാലകരുടെ സേവനമോ, മൊബൈല്‍ ഫോണുകള്‍ക്ക് കവറേജോ ഇല്ലാത്ത പുല്ലുമേടുവഴിയുള്ള ഭക്തരു ടെ യാത്ര അപകടഭീതി ഉളവാക്കുന്നതാണ്. ഇവയൊന്നുമില്ലാതെ ഇവര്‍ വനത്തിനുളള്ളില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്.
ദാഹജലംപോലും കിട്ടാതെ തീര്‍ത്ഥാടകര്‍ തളര്‍ന്നുവീഴുന്നതും ഇവിടെ പതിവാണ്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുളള ഈപ്രദേശത്തുകൂടി പ്രതിദിനം അയ്യായിരത്തോളം അയ്യപ്പന്മാരാണ് പ്രതിദിനം എത്തുന്നത്. വണ്ടിപ്പെരിയാറില്‍നിന്നാണ് പുല്ലുമേട് വഴി ഭക്തര്‍ സന്നിധാനത്തേക്ക് തിരിക്കുന്നത്. 18 കിലോമീറ്റര്‍ കാല്‍നടയായി സംഞ്ചരിക്കുന്ന ഭക്തര്‍ക്ക് കാട്ടിനുള്ളില്‍ കൂട്ടിനുള്ളത് വന്യജീവികള്‍ മാത്രമാണ്.
മണ്ഡലമകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ഈ പാതയില്‍ ദേവസ്വം ബോര്‍ഡോ വനവകുപ്പോ പ്രത്യേക തയ്യാറെടുപ്പുകള്‍ ഒ ന്നുംതന്നെ നടത്താറില്ല. തമിഴ്നാട്, ആന്ധ്ര, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് തീര്‍ത്ഥാടകര്‍ ഇതുവഴി എത്തുന്നതിലേറെയും.
വ്യത്യസ്ത സംസ്ഥാനങ്ങളില്‍നിന്നുള്ള ഇവര്‍ കാടിനുളളില്‍ അകപെട്ടാല്‍ പരസ്പരം ആശയവിനിമയത്തിന് പോലും കഴിയില്ലെന്നതും തീര്‍ത്ഥാടകര്‍ക്ക് ബിദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വഴിയും ഭാഷയും അറിയാതെ വനത്തിനുളളില്‍ അകപ്പെടുന്ന ഇവര്‍ക്ക് പിന്നാലെ വരുന്നവരാണ് പലപ്പൊഴും വഴികാട്ടികളാവുന്നത്. പകല്‍ സമയങ്ങളില്‍പോലും വന്യമഗങ്ങളെ ഭയന്നാണ് ഇതുവഴി അയ്യപ്പന്മാര് യാത്രചെയ്യുന്നത്.
ഇതുവഴി രാവിലെ ഏഴുമുത ല്‍ ഉച്ചക്ക് രണ്ടുവരെയാണ് ഭക്തരെ കടത്തിവിടുന്നത്. പെരിയാര്‍ കടുവാസങ്കേതത്തിന്റെ പരിധിയിലായതിനാല്‍ ഈ പ്രദേശം പൂര്‍ണ്ണമായും വനംവകുപ്പിന്റെ അധീനതയിലാണ്. ഇതിനാല്‍ വനംവകുപ്പാണ് ഇതുവഴി അയ്യപ്പ‘ഭക്തരെ കടത്തിവിടുന്നത്. എന്നാല്‍ കാനനപാതകളില്‍ വനംവകുപ്പിന്റെ നിരീക്ഷണം ഇല്ലാതെ അയ്യപ്പഭക്തരെ യഥേഷ്ടം കടത്തിവിടുബോള്‍ ഇവര്‍ സന്നിധാനത്ത് എത്തുന്നുണ്ടോ എന്നുപോലും ആരുംതിരക്കാറില്ല.
18 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള പാത പൂര്‍ണ്ണമായും ഇറക്കമായതിനാല്‍ 4മണിക്കൂര്‍കൊണ്ട് സന്നിധാനത്ത് എത്താ മെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. എന്നാല്‍ പലരും ആറും എഴുമണിക്കൂറെടുത്താണ് സന്നിധാനത്തെത്തുന്നത്. എത്ര പേരെ ഇതുവഴി കടത്തിവിട്ടെന്നും സന്നിധാനത്ത് എത്രപേര്‍ എത്തിയെന്നും ഒരു കണക്കും വനംവകുപ്പിനൊ പോലീസിനൊയില്ല.
ഇതിനാല്‍ ആരെങ്കിലും വനത്തിനുളളില്‍ അകപ്പെട്ടാല്‍ ആരുംതന്നെ അറിയാതെ പോകുമെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. കാട്ടാനകളും പുലിയും കടുവയും യഥേഷ്ടം വിഹരിക്കുന്ന കൊടും കാട്ടിലൂടെയാണ് ജീവന് പണയംവച്ച് ശരണമന്ത്രങ്ങളുമായി അയ്യപ്പഭക്തര്‍ മലയിറങ്ങി സന്നിധാനത്ത് എത്തുന്നത്.
പലപ്പൊഴും ഉച്ചക്ക് രണ്ടുമണിക്ക് കടത്തിവിടുന്ന അയ്യപ്പന്മാര് സന്നിധാനത്ത് എത്തുബോള്‍ എട്ടുമണിയെങ്കിലുമാകും. അവസാനം വരുന്ന അയ്യപ്പഭക്തരോട് ഇനിയും ആരെങ്കിലും പിറകില്‍ ഉളളതായി അറിവുണ്ടോയെന്നു ചോദിച്ചാണ് പോലീസ് മനസിലാക്കുന്നത്. പിന്നില്‍ വരുന്നവര്‍ ആരെങ്കിലും അകപ്പെട്ടതായി കാണാതെ പോയാല്‍ ആ അയാളുടെ ജീവന്‍തന്നെ അപകടത്തിലാകും.
ദേവസ്വം ബോര്‍ഡ് പുല്ലുമേട് ഭാഗത്ത് വൈദ്യുതികരിക്കാ ന് തയ്യാറാണെങ്കിലും വനംവകുപ്പിന്റെ തടസ്സമാണ് ഇതിനു കാരണമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റുപറയുന്നത്.
സത്രത്തില്‍നിന്നും കടത്തിവിടുന്ന അയ്യപ്പഭക്തരുടെ കണക്ക് വനപാലകര്‍ സന്നിധാനത്തെ പോലീസിനു കൈമാറി ഇതുവഴി കടത്തിവിടുന്ന അയ്യപ്പഭക്തരുടെ കണക്ക് ഉറപ്പുവരുത്തുകയൊ അതല്ലെങ്കില്‍ അവസാനമായി കടത്തിവിടുന്ന അയ്യപ്പഭക്തര്‍ക്കൊപ്പം വനംവകുപ്പിലെ ഒന്നൊരണ്ടോ ജീവനക്കാരെകൂടി അയച്ചാല്‍ വനത്തിനുളളില്‍ ആരെങ്കിലും അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്താവുന്നതാണ്. പക്ഷേ ഇത് ചെയ്യാന്‍ വനെവകുപ്പ് തയ്യാറാവുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി യില്‍ വനത്തിനുളളില്‍ കുടങ്ങിയ അയ്യപ്പന്മാരെ പോലീസിന്റെ സംഘം എത്തിയാണ് സന്നിധാനത്ത് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: