പുല്‍മേട് പാണ്ടിത്താവളം വഴി ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പ‘ക്തരുടെ തിരക്ക് വര്‍ദ്ധിച്ചു. കാല്‍നടയായി നിരവധി പേരാണ് ഇതുവഴി സന്നിധാനത്തെത്തുന്നത്. പാണ്ടിത്താവളം വഴി സന്നിധാനത്തേക്ക് എത്തുന്ന ‘ക്തര്‍ വലിയ നടപ്പന്തലിലെ പ്രതേ്യക ക്യൂ വഴിയാണ് പതിനെട്ടാം പടിയിലെത്തുന്നത്. കുമളിയില്‍ നിന്ന് സത്രം വരെ കെ.എസ്.ആര്.ടി.സി സര്‍വ്വീസ് നടത്തുന്നുണ്ട്. സത്രം മുതല്‍ ശബരിമല വരെയുള്ള കാനനപാതയിലൂടെ പന്ത്രണ്ട് കിലോമീറ്റര്‍ നടന്നാണ് ‘ക്തര്‍ സന്നിധാനത്തെത്തുന്നത്.
ഘോരവനമായതിനാല്‍ ഇതുവഴിയുള്ള യാത്രയ്ക്ക് നിയന്ത്രണമുണ്ട്. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമേ കാനനപാതയില്‍ പ്രവേശനമുള്ളൂ. വൈകിയാല്‍ അയ്യപ്പന്മാര് വനത്തിനുള്ളില്‍ അകപ്പെടാതിരിക്കാനാണ് ഈ നിയന്ത്രണം. കാട്ടാനയില്‍ നിന്നും മറ്റ് മൃഗങ്ങളില്‍ നിന്നുമുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ കാനനപാതയില്‍ എലിഫെന്റ് സ്ക്വാഡിനെയും ഗാര്‍ഡുമാരെയും വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: