നിലയ്ക്കല്‍: വാഹനങ്ങള്‍ കടത്തിവിടാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തീര്‍ത്ഥാടകര്‍ ഒന്നര മണിക്കൂറിലേറെ റോഡില്‍ കുത്തിയിരുന്നു. ഇതേതുടര്‍ന്ന മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പമ്പയിലേക്കുള്ള വാഹനങ്ങ ള്‍ തടഞ്ഞതിനെതുടര്‍ന്ന് നില യ്ക്കലില്‍ തീര്‍ത്ഥാടകരും പൊലീസും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
വെള്ളിയാഴ്ച മുതലാണ് പുതിയ പരിഷ്കാരവുമായി പൊലീസ് രംഗത്തുവന്നത്. തീര്‍ത്ഥാടകരുമായി വരുന്ന വാഹനങ്ങള്‍ പമ്പയിലേക്ക് പോകരുതെന്നും നിലയ്ക്കലില്‍ ഇറക്കി കെഎസ്ആര്‍ടിസി ബസില്‍ പോകണമെന്നുമാണ് നിര്‍ദേശം. അധിക സാമ്പത്തികബാധ്യത വരുത്തിവയ്ക്കുന്നതിനുപുറമെ തീര്‍ഥാടകര്‍ക്ക് ശാരീരികബുദ്ധിമുട്ടിനും ഇത് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് കടുംപിടുത്തം തുടരുകയായിരുന്നു.
ഞായറാഴ്ചയും പൊലീസും തീര്‍ത്ഥാടകരും തമ്മില്‍ ഏറെനേരം വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് വലിയ വാഹനങ്ങളില്‍ വരുന്ന തീര്‍ഥാടകരില്‍ ബഹുഭൂരിപക്ഷവും. ഇവരോട് കൃത്യമായി ആശയവിനിമയം നടത്താ ന് കഴിയാത്തതും പ്രശ്നം രൂക്ഷമാക്കി.
മണ്ഡലപൂജ അടുത്തതോടെ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടയിട്ടുണ്ട്. വാഹനങ്ങളില്‍ വരുന്നവരാണ് ഇവരിലേറെയും. നിലയ്ക്കലില്‍ ഇറങ്ങിയശേഷം വീണ്ടും 26 കിലോമീറ്റര്‍ മറ്റൊരു വാഹനത്തില്‍ കയറി യാത്ര ചെയ്യുകയെന്നത് പ്രായോഗികമല്ലെന്ന് തീര്‍ഥാടകര്‍ പറയുന്നു.
മുന്‍വര്‍ഷങ്ങളിലേതുപോലെ പമ്പയില്‍ തീര്‍ത്ഥാടകരെ ഇറക്കുന്നതിന് എന്താണ് തടസമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന് പൊലീസ് അധികൃതര്‍ക്ക് കഴിയുന്നില്ല. ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, മുന്‍വര്‍ഷങ്ങളില്‍ ഇപ്പോഴുള്ളതിന്റെ മൂന്നും നാലും ഇരട്ടി വാഹനങ്ങളും തിരക്കും ഉണ്ടായിട്ടും വാഹനങ്ങളെ പമ്പയിലേക്ക് വിട്ടിരുന്നു. തിങ്കളാഴ്ച ആന്ധ്രപ്രദേശ്, കര്‍ണാടകം, തമിഴ്നാട്, വടക്കന്‍കേരളം എന്നിവിടങ്ങളില്‍ നിന്നും എത്തിയ തീര്‍ത്ഥാടകരും പൊലീസും തമ്മിലാണ് വാക്കുതര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുമെന്ന ഘട്ടം വന്നതോടെ ഏതാനും വാഹനങ്ങള്‍ കടത്തിവിട്ടു. ത്രിവേണിയിലേക്ക് കടത്തിവിടാതെ വാഹനങ്ങള്‍ റോഡില്‍നിന്ന് മാറ്റില്ലെന്ന നിലപാടില്‍ തീര്‍ത്ഥ ാടകര്‍ എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: