ആലപ്പുഴ: കലാകാര പെന്‍ഷന്‍ മൂവായിരം രൂപയായി വര്‍ദ്ധിപ്പിക്കാനും ചികിത്സാസഹായം വര്‍ദ്ധിപ്പിക്കാനും ജില്ലാ കേന്ദ്രങ്ങളില്‍ ആരോഗ്യ ശുശ്രൂഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് തീരുമാനം അട്ടിമറിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊതുപരിപാടികള്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കും. ക്ഷേമനിധി തകര്‍ക്കാന്‍ ശ്രമിക്കുന്ന ചലച്ചിത്ര സംഘടനകള്‍ക്കെതിരെയും ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കും. ഇരുനൂറുപേര്‍ക്കുവേണ്ടി ലക്ഷക്കണക്കായ കലാകാരന്മാരെ ദ്രോഹിക്കുന്ന നടപടിക്കുന്നെ 29ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ സവാക് സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ജി. വിശാഖന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുദര്‍ശനന്‍, രാജേഷ് പാലങ്ങാട്, അലിയാര്‍, വിനോദ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















