ശബരിമല: മണ്ഡലപൂജയ്ക്ക് ശബരിമല ശ്രീധര്‍മ്മശാസ്താവിന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന 26ന് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എഡിജിപി കെ. പത്മകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചപൂജയ്ക്കുശേഷം ദീപാരാധനവരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കില്ല. വൈകിട്ട് വടക്കേനടവഴി ദീപാരാധന തൊഴാന്‍ സോപാനത്തിലേക്ക് കടത്തിവിടും. ഉച്ചയ്ക്ക് 12.30മുതല്‍ ഘോഷയാത്ര മരക്കൂട്ടത്ത് എത്തുന്ന സമയംവരെ പമ്പയില്‍നിന്നും പ്രവേശനമുണ്ടാവില്ല. ഘോഷയാത്ര പതിനെട്ടാംപടി കയറി സോപാനത്തിങ്കല്‍ എത്തിയശേഷം മാത്രമേ മരക്കൂട്ടത്തുനിന്നും തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളു. മണ്ഡല പൂജ ദിവസമായ 27ന് ആവശ്യമെങ്കില്‍ നിയന്ത്രണം തുടരും.
പോലീസ്, ദ്രുതകര്‍മ്മസേന, ദുരന്തനിവാരണ സേന, ഐ.ആര് ബറ്റാലിയന് എന്നിവര്‍ സംയുക്തമായാണ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൂടുതല്‍ തിരക്കുണ്ടായാല്‍ ശബരിമലയില്‍ എത്തിക്കാന്‍ മണിയാര്‍ ക്യാമ്പിലെ കെഎപി അഞ്ചാം ബറ്റാലിയനെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. 29ന് പോലീസിന്റെ പുതിയ ബാച്ച് ചുമതലയേല്‍ക്കും. സന്നിധാനത്ത് അരുള്‍ കൃഷ്ണയും പമ്പയില്‍ പ്രതീഷ് കുമാറുമാകും സ്പെഷ്യല്‍ ഓഫീസര്‍മാര്‍. തിരക്കുള്ള ദിവസങ്ങളില്‍ പാസ്സുമായി എത്തുന്നവരെ പ്രതേ്യകം കയറ്റി വിടേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: