ന്യൂദല്‍ഹി: നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ അഞ്ച് ഭാരതീയ കപ്പല്‍ ജീവനക്കാരെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിലൂടെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. സര്‍ക്കാരിന്റെ നിരന്തര ഇടപെടലിലൂടെയാണ് കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാനായതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
നാവികരുടെ മോചനത്തിന് അനുമതി നല്‍കിയ നൈജീരിയന്‍ പ്രസിഡന്റിന് സുഷമ നന്ദിയറിയിച്ചു. അതുപോലെ മോചനത്തിനായി വേണ്ടകാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്ത ഭാരത ഹൈകമ്മീഷണര്‍ എ.ആര്‍. ഘനശ്യാമിനെയും സുഷമ അഭിനന്ദിച്ചു.
ഡിസംബര്‍ 11നാണ് വാരിയില്‍വച്ചാണ് കപ്പല്‍ ജീവനക്കാരെ തട്ടിക്കൊണ്ട് പോയത്. 12ന് തന്നെ ഹൈക്കമ്മീഷണര്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മോചനത്തിനായി വേണ്ട നടപടികള്‍ കൈകൊള്ളുകയായിരുന്നു.
















