വാഷിംഗ്ടണ്‍: മികച്ച ലോക നേതാക്കളുടെ പട്ടികയില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഒന്നാമത്. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. മികച്ച ലോകനേതാക്കളെ കണ്ടെത്താനായി ഒആര്‍ബി ഇന്റര്‍നാഷണലിന്റെ ഇന്‍റര്‍നാഷണല്‍ വേള്‍ഡ് ലീഡര്‍ സര്‍വേയിലാണ് ഒബാമ ഒന്നാമതെത്തിയത്.
24 ശതമാനം പേരുടെ പിന്തുണ നേടിയാണ് മോദി പട്ടികയില്‍ ഇടംപിടിച്ചത്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവരാണ് പട്ടിയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒളാന്ദ്(4), റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുടിന്‍(5), ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിംഗ്(6), ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫ്, സൗദി അറേബ്യ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ്(9), ഇറേനിയന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി(10) എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍.
65 രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തിയത്.
















