മാനന്തവാടി : അന്തരിച്ച വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.പി. വി.ശശിധരന്റെ മൃതദേഹം തറവാട് വീടായ പയ്യനൂരില്‍ സംസ്ക്കരിച്ചു. ജില്ലയിലെ ആരോഗ്യരംഗത്ത് ജനകീയമുഖം നല്കിയ വ്യക്തിത്വത്തിന് ഉടമയായ ഡോ.പി.വി. ശശിധരന് കഴിഞ്ഞദിവസം രാത്രി 12.30 ഓടെയാണ് വയനാടും സഹപ്രവര്‍ത്തകരും കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി നല്‍കിയത്. ഡിഎംഒ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം കാണാന്‍ നിരവധി പേര് എത്തിയിരുന്നു. ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ഡിഎംഒ ഓഫീസില്‍ എത്തിയത്. അരമണിക്കൂറോളം സമയം മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. ഡിഎംഒ ഓഫീസില്‍ എത്തുന്നതിന് മുന്‍പ് കല്‍പ്പറ്റ കളക്ട്രേറ്റിലും പത്ത് മിനിറ്റോളം വെച്ചിരുന്നു. ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാറുള്പ്പെടെയുള്ളവര് ഇവിടെ അന്തിമോപചാരമര്‍പ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി, സബ്കളക്ടര്‍ ശ്രീറാം സാംബശിവറാവു, മുനിസിപ്പല്‍ ചെയര്മാന് വി.ആര്.പ്രവീജ് തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികളും സാമൂഹ്യ-സാംസ്ക്കാരിക രംഗത്തുള്ളവരും അന്തിമോപചാരമര്‍പ്പിക്കാന്‍ ഡിഎംഒ ഓഫീസ് പരിസരത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: