കല്‍പ്പറ്റ : വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറായ ഡോ.പി.വി.ശശിധരന് ആത്മഹത്യ ചെയ്യാനുള്ള കാരണം അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എന്‍ജിഒ സംഘ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഡോ.പി.വി.ശശിധരന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
ഡോക്ടര്‍ പി.വി.ശശിധരനെ ചൊവ്വാഴ്ച്ച രാവിലെയോടെ മലപ്പുറം പന്തല്ലൂര്‍ മുടിക്കോടുള്ള ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകീട്ട് ജോലി കഴിഞ്ഞ് മലപ്പുറത്തെ വീട്ടിലേക്ക് പോയതായിരുന്നു ഡിഎംഒ ഡോ പി.വി.ശശിധരന്. ഡിഎംഒ യുടെ ആത്മഹത്യക്ക് കാരണം നിയമനവുമായി ബന്ധപ്പെട്ട രാഷ്ട്രീയസമ്മര്‍ദ്ദമെന്ന് ആരോപണം. പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായതായി ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു.
24 ഒഴിവുകളുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ 180 പേരാണ് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്. കൂടികാഴ്ച്ച നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നില്ല. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ലിസ്റ്റ് നീട്ടികൊണ്ടുപോകലിന് പിന്നിലെന്ന് ആരോപണവും നിലവിലുണ്ട്. നിയമനവുമായി ബന്ധപ്പെട്ട് രാ ഷ്ട്രീയ നേതാക്കള്‍ ലക്ഷങ്ങള്‍കോഴ വാങ്ങിയതായും ആരോപണമുണ്ട്. മറ്റ് കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്നും പാര്‍ട്ട്ടൈം സ്വീപ്പര്‍ നിയമനവുമായി ബന്ധപ്പെട്ട് ഡിഎംഒ മാനസികസമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് സൂചന. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണം. അധികാരത്തില്‍ ഇരിക്കുന്നവര്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ടി.സുദര്ശനകുമാര് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ടി.സുകുമാരന്‍, ജില്ലാ സെക്രട്ടറി കെ.ഗോപാലകൃഷ്ണന്, സംസ്ഥാന കമ്മിറ്റിയംഗം എം.കെ.പ്രസാദ്, ജില്ലാട്രഷറര്‍ വി.ഭാസ്ക്കരന്‍, വൈത്തിരി താലൂക്ക് പ്രസിഡണ്ട് സി.സുരേഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: