ന്യൂദല്‍ഹി: ദേശീയ ഗാനമായ ജനഗണമനയില്‍ മാറ്റം വരുത്തണമെന്ന് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് ഇക്കാര്യം. സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്കുവേണ്ടി ദേശീയ ഗാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഈ മാറ്റങ്ങള്‍ ദേശീയ ഗാനത്തിലും വരുത്തണമെന്നാണ് ഡോ.സ്വാമിയുടെ ആവശ്യം.
ബ്രിട്ടീഷ് രാജാവിനെ സ്തുതിക്കുന്നതെന്ന് കരുതപ്പെടുന്ന ഭാഗമാണ് നേതാജി നീക്കിയത്. ആ മാറ്റം തന്നെ വരുത്തണമെന്നാണ് ഡോ.സ്വാമിയുടെ നിലപാടും. ബ്രിട്ടീഷ് രാജാവിനെ വരവേല്‍ക്കാന്‍ 1912 ല്‍ കൊല്‍ക്കത്തയില്‍ നടന്നകോണ്‍സ്ര് സമ്മേളനത്തില്‍ പാടിയതാണ് ജനഗണമന.
ജനഗണമനയാണോ വന്ദേമാതരമാണോ ദേശീയ ഗാനമാകേണ്ടത് എന്ന് ഭരണഘടനാ സഭയില്‍ ചര്‍ച്ച ചെയ്തിരുന്നു. കൃത്യമായ തീരുമാനത്തില്‍ എത്തിയില്ല. ഒടുവില്‍ അന്ന് കോണ്‍സിസ്റ്റിയുവന്റ് അസംബഌ അധ്യക്ഷനായിരുന്ന ഡോ.രാജേന്ദ്ര പ്രസാദ് ജനഗണമന തീരുമാനിക്കുകയായിരുന്നു. അതിലെ ചില വാക്കുകള്‍ പിന്നീട് പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് മാറ്റണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആ ചുമതല പാര്‍ലമെന്റ് നിറവേറ്റണം. സ്വാമി കത്തില്‍ പറയുന്നു.
















