തിരുവനന്തപുരം: പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ദീര്‍ഘകാലമായി റോഡരികില്‍ നിറുത്തിയിട്ടിരിക്കുന്നതില് പ്രതിഷേധിച്ച് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് നഗരത്തിലെയും ഗ്രാമ പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനു മുന്നില്‍ നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ അടിയന്തിരമായി നീക്കാനും കേസ് തീര്‍ന്നവ ലേലം ചെയ്യാനും ഉത്തരവ് നല്കി.
കരമന വാര്‍ഡ് കൗണ്‍സിലര്‍ കര
മന അജിത്താണ് കരമന പോലീസ് സ്റ്റേഷനു മുന്നില്‍ രാവിലെ മുതല്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. വിവിധ കേസ്സുകളില്‍ കരമന പോലീസ് പിടികൂടിയ വാഹനങ്ങള്‍ വര്‍ഷങ്ങളായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കരമന ഗവ.സ്കൂളിലേക്ക് പോകുന്ന പ്രധാന റോഡിനു സമീപത്താണ് വാഹനങ്ങള്‍ നിരനിരയായി കിടക്കുന്നത്. ഇഴജന്തുക്കളുടെ സഹവാസം വാഹനങ്ങളിലായതോടെ വിദ്യാര്‍ത്ഥികള്‍ ഭയത്തോടെയാണ് ഇതുവഴി കടന്നു പോകുന്നത്. നിരവധി തവണ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തിതിനെ തുടര്‍ന്നാണ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
വൈകുന്നേരത്തോടെ സിഐ സുരേഷ്കുമാര്‍, എസ്ഐ വിനീഷ്കുമാര്‍ എന്നിവര്‍ കളക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നഗരത്തിലെ പോലീസ് സ്റ്റേഷനു മുന്നില്‍ നിര്ത്തയിട്ടിരിക്കുന്ന 51 വാഹനങ്ങളും ഗ്രാമങ്ങളിലുള്ള 110 വാഹനങ്ങളും ലേലം ചെയ്തു നല്കാന് അടിയന്തിര നിര്‍ദ്ദേശം നല്കി. ഇതേ തുടര്‍ന്ന സമരം അവസാനിപ്പിച്ചു. കുത്തിയിരുപ്പ് സമരം ബിജെപി ദേശീയസമിതി അംഗം കരമന ജയന് ഉദ്ഘാടനം ചെയ്തു. ബിജെപി ഭാരവാഹികളായ പ്രകാശന്, ഹരിഹരഅയ്യര്‍, ജയകൃഷ്ണന് രാജേന്ദ്രന് തുടങ്ങയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: