കലവൂര്‍: വീട്ടുമുറ്റത്തു കിടന്നിരുന്ന ഓട്ടോറിക്ഷ അര്‍ദ്ധരാത്രിയില്‍ സാമൂഹ്യ വിരുദ്ധ സംഘം കത്തിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാര്‍ഡ് കലവൂര്‍ വെര്‍ണാട് ജങ്ഷന്‍ ആനകുത്തിപ്പാലത്തിനു സമീപം കുന്നേല്‍ വെളി മണിയപ്പന്റെ ഓട്ടോയാണഅ കത്തിച്ചത്. രാത്രി 12മണിയോടെയാണ് സംഭവം.
ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്ന ഷെഡ്ഡും വീടിന്റെ മുന്‍വശത്തെ ജനാലകുളും ഓടും കത്തിനശിച്ചു. ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാരാണ് തീയണച്ചത്. വണ്ടിയില്‍ സൂക്ഷിച്ചിരുന്ന രേഖകളും മറ്റും കത്തിനശിച്ചു. പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
മണിയപ്പന്റെ മകന്‍ മഹേഷാണ് ഓട്ടോറിക്ഷ ഓടിച്ചുകൊണ്ടിരുന്നത്. മഹേഷും സഹോദരന്‍ മനുവും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.
















