വിളപ്പില്‍ശാല: മദ്യപ സംഘത്തിനെതിരെ പോലീസില്‍ പരാതി നല്കിയ യുവാവിനെ ഗുണ്ടാസംഘം വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. പോലീസില്‍ പരാതികൊടുത്തതിന്റെ വൈര്യാഗ്യത്തില്‍ ഗുണ്ടാസംഘം അതിക്രമിച്ചു കടന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് യുവാവ് പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു. വിളപ്പില്‍ശാല പുളിയറക്കോണം അലൈറ്റി കുളുമല സുനിഭവനില് സാംരാജി(45)നെയാണ് ശനിയാഴ്ച്ച രാത്രി വീടിനു സമീപത്തുവച്ച് മൂന്നംഗസംഘം ആക്രമിച്ചത്. കുളുമല പള്ളിക്കു സമീപം സാമൂഹ്യ വിരുദ്ധസംഘം പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും സ്ത്രീകളെ ശല്യം ചെയ്യുന്നതിനെയും സാംരാജ് ചോദ്യം ചെയ്യുകയും അവരുമായി വാക്കേറ്റവും നടന്നിരുന്നു. പ്രദേശത്തെ ഡിവൈഎഫ്ഐ യുടെ സജീവ പ്രവര്‍ത്തകനായിരുന്നു മദ്യപ സംഘത്തിലെ പ്രധാനിയെന്നും സാം രാജ് പറയുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി സാംരാജിന്റെ വീടിനു നേരെ ഒരുസംഘം കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ വിളപ്പില്‍ പോലീസില്‍ പരാതി നല്കി. ഇതാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇരുകൈകളിലും ഗുരുതര പരുക്കേറ്റ സാംരാജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: