ഭോപ്പാല്‍: ഭോപ്പാല്‍ വാതക ദുരന്തക്കേസില്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും അമേരിക്കന്‍ രാസവസ്തു കമ്പനിയായ ഡോവ് കെമിക്കല്‍ അധികൃതര്‍ ഹാജരായില്ല.
1984-ലെ വാതക ദുരന്തത്തില്‍ കാല്‍ലക്ഷം പേര്‍ കൊല്ലപ്പെട്ട സംഭവത്തിനുത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഉടമകളാണ് ഡോവ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് കമ്പനി അധികഫതര്‍ക്ക് രാജ്യം വിട്ടുപോകാനുള്ള അനുമതി നല്‍കിയത്.
ഇന്നലെ, കേസ് 2016 ജൂലൈ 13-ലേക്ക് മാറ്റിവെച്ച ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാജേഷ് നന്ദേശ്വര്‍ ദുരന്തത്തിന്റെ ഇരകളുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജികളില്‍ ഡോവ് കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
















