പാട്‌ന/ഖാഗരിയ: ബീഹാറില്‍ കാതിഹാര്‍ – അമൃത്‌സര്‍ അമ്രപാളി എക്‌സ്പ്രസിന്റെ ഏഴുകോച്ചുകള്‍ പാളം തെറ്റി. സോനാപൂര്‍ ഡിവിഷനു കീഴിലുള്ള ഖഗാരിയില്‍ ഇന്നലെ പുലര്‍ച്ചെ 1.14ഓടെയാണ് ഖാതിഹാര്‍- അമൃത്‌സര്‍ എക്‌സ്പ്രസിന്റെ എസി-2, എസി -3 മൂന്നു സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവ പാളംതെറ്റിയത്.
പാളത്തില്‍നിന്നും തെന്നി നീങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 68 സെന്റീമീറ്ററോളം നീളത്തില്‍ പാളത്തിന് കേടുസംഭവിച്ചിട്ടുണ്ട്. ആളപായമൊന്നുമില്ല.
പാളംതെറ്റാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ അരവിന്ദ് കുമാര്‍ രാജക് അറിയിച്ചു.
ട്രെയിന്‍ പാളംതെറ്റിയതിനെ തുടര്‍ന്ന് ന്യൂദല്‍ഹി- ദിബ്രുഗഡ് രാജധാനി എക്‌സ്പ്രസ്, ന്യൂ ജല്‍പായ്ഗുരി- ദനാപുര്‍ ക്യാപിറ്റല്‍ എക്‌സ്പസ്, ആനന്ദ് വിഹാര്‍ ജോഗ്വാവി സിമാഞ്ചല്‍ തുടങ്ങി ആറോളം ട്രെയിനുകള്‍ ഭഗല്‍പൂര്‍വഴി തിരിച്ചുവിടുമെന്ന് റെയില്‍ വേ അറിയിച്ചു.
















