Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമന്‍ ശബരിയ്‌ക്കു നല്‍കുന്ന ഉപദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2015, 08:39 pm IST
in Samskriti

ശബരിയുടെ നിഷ്‌കളങ്കഭക്തിയില്‍ പ്രസീദനായ രാമന്‍ പറഞ്ഞു: ”ഹേ ഉത്തമേ, മൂന്നുലോകങ്ങളിലും പുരുഷ-സ്ത്രീ ഭേദമോ ജാതി, നാമം, ആശ്രമം ഇവയിലെ വ്യത്യാസങ്ങളോ എന്നെ ഭജിക്കുന്നതിന് കാരണമല്ല. എന്നിലുള്ള ഭക്തിമാത്രമാണ് ഞാന്‍ കണക്കാക്കുന്നത്. മുക്തി ലഭിക്കാനും അതുമാത്രമേയുള്ളൂ. എന്നില്‍ ഭക്തിയില്ലാതെ യജ്ഞം, ദാനം, തപസ്സ്, വേദപഠനം തുടങ്ങിയ കര്‍മ്മങ്ങള്‍ നടത്തിയതുകൊണ്ടോ, ക്ഷേത്രങ്ങള്‍തോറും തീര്‍ത്ഥയാത്ര നടത്തിയതുകൊണ്ടോ ഭജനമിരുന്നാലോ എന്നെ ഒരുത്തനും കാണാന്‍ കിട്ടുകയില്ല. ഭക്തിമാത്രം മതി എന്നെ പ്രാപിക്കുവാന്‍. ഭക്തിയുണ്ടാകാന്‍ എന്താണു വേണ്ടതെന്നു ഞാന്‍ ചുരുക്കിപ്പറയാം. ഭക്തിയുണ്ടാവാന്‍ ഒന്‍പതു പടികള്‍ കയറണം.

ഒന്നാമത് സത്സംഗം. മഹത്തുക്കളുമായുള്ള സംഗം കൊണ്ട് എന്നെക്കുറിച്ചറിയാന്‍ കഴിയും. രണ്ടാമത് എന്റെ കഥകള്‍ ആലപിക്കുക. ഈശ്വരകഥകള്‍ ഭക്തിയോടെ പറയുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഭക്തിവര്‍ദ്ധിക്കും. മൂന്നാമത് എന്റെ ഗുണഗണങ്ങള്‍ കീര്‍ത്തിക്കുക. നാല് എന്റെ വാക്കുകള്‍ വീണ്ടും വീണ്ടും മനനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യണം. അഞ്ചാമത് എന്റെ തന്നെ അംശത്തില്‍ ജനിച്ച ആചാര്യന്മാരെ സേവിക്കലാണ്. യാതൊരു ധനമോഹമോ സ്ഥാനമോഹമോയില്ലാതെ തികച്ചും നിര്‍മ്മമനായിരിക്കുന്നവനാണ് യഥാര്‍ത്ഥ ആചാര്യന്‍. അവരെ സേവിക്കുന്നത് ഈശ്വരസേവക്കുതുല്യമാണ്.

ആറാമത് യമനിയമാദികള്‍ പരിശീലിച്ച് എന്നെ എന്നും ഉപാസിക്കലാണ്. ഏഴാമത് എന്റെ മന്ത്രജപം നിരന്തരനാമജപത്തിലൂടെ മാത്രമേ മനോനിയന്ത്രണവും ശുദ്ധിയും കിട്ടുകയുള്ളൂ. എട്ടാമത് സര്‍വഭൂതങ്ങളിലും വസിക്കുന്നത് ഞാന്‍തന്നെയെന്നുറയ്‌ക്കല്‍. (ഈശ്വര സര്‍വ്വഭൂതാനാം ഹൃദ്ദേശേളതിഷ്ഠതി). ഒന്‍പതാമത് എന്റെ ഭക്തന്മാരോടുള്ള താല്‍പര്യം. ബാഹ്യകാര്യങ്ങളില്‍ വൈരാഗ്യവും അതോടൊപ്പം താന്‍തന്നെയാണ് സര്‍വ്വലോകാത്മാവ് എന്നുള്ള തത്ത്വവും ഉറയ്‌ക്കണം. ഇങ്ങനെ ഒന്‍പതു പടികളിലൂടെ കയറിയാല്‍ എന്നെ പ്രാപിക്കാം.

സ്ത്രീയോ പുരുഷനോ തിര്യക്കുകളോ മൂഢന്മാരോ ആകട്ടെ എന്നില്‍ പ്രേമഭക്തിയുണ്ടാകുമ്പോള്‍ എന്റെ തത്ത്വങ്ങള്‍ ഗ്രഹിക്കാനും എന്റെ അനുഭൂതിയുണ്ടാകാനും ഇടയാകും. തത്ത്വാനുഭൂതിയുണ്ടായാല്‍ മുക്തി ഉറപ്പാണ്. നിനക്ക് മറ്റൊരു യോഗ്യതയുമില്ലെന്നു പറഞ്ഞുവല്ലോ. എന്നാല്‍ ഏറ്റവും വലിയ യോഗ്യതയായ അടിയുറച്ച ഭക്തി നിന്നിലുണ്ടായിരുന്നതുകൊണ്ടാണ് എന്നെകാണാന്‍ സാധിച്ചത്. നിന്റെ ഗുരുക്കന്മാര്‍ക്ക് ആ ഭാഗ്യം സിദ്ധിച്ചില്ല. നിനക്കു മുക്തി അടുത്തു. ഇനി സീത എവിടെയുണ്ടെന്ന് എന്നോടു പറയുക. ”

ഇതുകേട്ട് ശബരി ജ്ഞാനദൃഷ്ടികൊണ്ടു നോക്കിപ്പറഞ്ഞു ”അങ്ങു സകലതും അറിയുന്നവനാണ്. എങ്കിലും ചോദിച്ചതുകൊണ്ട് ഞാന്‍ പറയാം. സീതയെ അപഹരിച്ചത് രാവണനാണ്. ഇപ്പോള്‍ ലങ്കയിലുണ്ട്. ഇവിടെ അടുത്തുതന്നെ പമ്പയുടെ അടുത്ത് ഋഷ്യമൂകം എന്ന പര്‍വതത്തില്‍ വാനരരാജനായ സുഗ്രീവന്‍ ജ്യേഷ്ഠനായ ബാലിയെ പേടിച്ച് നാലുമന്ത്രിമാരോടൊത്ത് കഴിയുന്നുണ്ട്. അങ്ങ് അവിടെച്ചെന്ന് സുഗ്രീവനുമായി സഖ്യം ചെയ്യണം. അയാള്‍ സീതയെ കണ്ടുപിടിക്കാനും വീണ്ടെടുക്കാനും സഹായിക്കും.”

പിന്നീട് ശബരി രാമനോടു പറഞ്ഞു, ”ഹേ രാജരാജേശ്വര, ഹേ ഭഗവന്‍, ഞാനീ ശരീരം ഭസ്മമാക്കിയിട്ട് അങ്ങയുടെ പരമധാമത്തിലേക്കുപോകയാണ്. അങ്ങ് ഒരു മുഹൂര്‍ത്തമാത്രം ഇവിടെ നില്‍ക്കണം.” ശബരി അഗ്നിയില്‍ പ്രവേശിച്ച് ശരീരം ഭസ്മമാക്കി. അവിദ്യാജന്യമായ സകലബന്ധങ്ങളും വേര്‍പെട്ട് അതിദുര്‍ലഭമായ വിഷ്ണുപദം പ്രാപിച്ചു.

ഈ ഭാഗം വാല്മീകിരാമായണത്തില്‍ രാമന്‍ ശബരിയോടു പറഞ്ഞു. ”അല്ലയോ നല്ലവളേ! എന്നെ നീ സല്‍ക്കരിച്ചല്ലോ. ഇനി സുഖമായിപോകൂ. ” അനുവാദം കൊടുത്തപ്പോള്‍ ജടയും കൃഷ്ണമൃഗത്തിന്റെ തോലും ധരിച്ചിരുന്ന ശബരി തീയില്‍ തന്റെ ശരീരം ഹോമിച്ചിട്ട് ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിപോലെ സ്വര്‍ഗത്തിലേക്കുപോയി. ഇടിമിന്നല്‍പോലെ ആ പ്രദേശത്തെല്ലാം പ്രകാശം പരത്തിക്കൊണ്ട് പുണ്യാത്മാക്കളായ മഹര്‍ഷിമാര്‍ ആനന്ദത്തോടെ കഴിയുന്ന സ്ഥലത്തേക്ക് ആത്മസമാധിയിലൂടെ പോയി. കമ്പരാമായണത്തില്‍ ശബരി കാട്ടാളരൂപം വെടിഞ്ഞ് ഗന്ധര്‍വസ്ത്രീയുമായി പഴയ മാലിനിയായി ഗന്ധര്‍വലോകം പ്രാപിച്ചു എന്നാണ് പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.