തിരുവനന്തപുരം: ഓപ്പറേഷന് അനന്ത വീണ്ടും ക്ഷേത്രം വക സ്ഥലം കൈയടക്കുന്നു. പത്മതീര്ത്ഥക്കുളത്തിനെതിര്വശത്തുള്ള അഭേദാനനന്താശ്രമത്തിന്റെ സ്ഥലത്താണ് അനന്തയുടെ പേരില്‍ ഓടനിര്‍മ്മാണം വഴിതിരിച്ചു വിടുന്നത്. പത്മതീര്‍ത്ഥക്കുളത്തിന് എതിര്‍വശത്തെ ഡ്രെയ്നേജ് റോഡിലെ ഓടനിര്‍മ്മാണത്തിനായി നിര്‍ദേശിച്ച മാര്‍ക്ക് ചെയ്ത സ്ഥലത്ത് കടകള്‍ക്കും ഹോട്ടലുകള്‍ക്കും പിറകില്‍ കൈയേറി കെട്ടിടം നിര്‍മ്മിച്ചിരിക്കുകയാണ്. അവരെ സംരക്ഷിക്കാനാണ് ക്ഷേത്രം വക സ്ഥലത്തേക്ക് ഒന്നര മീറ്റോളം കൈയേറി ഇപ്പോള്‍ പണി പുരോഗമിക്കുന്നത്. പൊതുവേ താഴ്ന്ന സ്ഥലമായതിനാല്‍ ഓട നിര്‍മ്മിക്കാനായി കുഴിയെടുത്തതോടെ ക്ഷേത്രം അപകട ഭീഷണിയിലാണ്. ഓപ്പേറേഷന് അനന്തയുടെ എക്സിക്യൂട്ടീവ് എന്‍ജിനീയറോട് ക്ഷേത്രഭാരവാഹികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി. എന്നാല്‍ മാര്‍ക്ക് ചെയ്ത ഭാഗത്തുനിന്ന് രണ്ടര അടിയോളം ക്ഷേത്ര കോമ്പൗണ്ടിലേക്ക് മാറ്റി ഓടപണിയുവാന് തുടങ്ങി. ഇതോടെ ക്ഷേത്രത്തിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായി.
എന്നാല്‍ ജില്ലാ കളക്ടര്‍ ആശ്രമത്തിന്റെ ഒരിഞ്ചു സ്ഥലം പോലും എടുക്കാതെ ഓടപണിയണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് ഓടനിര്‍മ്മാണം പുരോഗമിക്കുന്നത്. ഹോട്ടലിന്റെയും കടകളുടെയും പുമ്പോക്കിലെ നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് തഹസില്‍ദാര്‍ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഈ അനധികൃത നിര്‍മ്മാണത്തിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതായി വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് അറിയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: