ശബരിമല: കുന്നാര്‍ഡാം സന്ദര്‍ശിച്ച ദേവസ്വംബോര്‍ഡ് പ്രസിഡന്റിനെതിരെ വനംവകുപ്പിന്റെ നോട്ടീസ്. അനുമതിയില്‍ കൂടുതല്‍ സംഘാംഗങ്ങളുമായി വനാന്തരത്തിലുള്ള ഡാം സന്ദര്‍ശിച്ചതാണ് നോട്ടീസ് നല്കാന് കാരണമായത്. കാടിനുളളില്‍ വിഡിയോ ചിത്രീകരിച്ചതും ഫോട്ടോയെടുത്തതും ചൂണ്ടികാട്ടിയാണ് സന്നിധാനം ഫോറസ്റ്റ ര്‍ കത്ത് നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മരാമത്ത് എഞ്ചിനിയറും അടങ്ങുന്ന ഇരുപതംഗസംഘം പെരിയാര്‍ കടുവാസങ്കേതത്തിനുള്ളിലെ കുന്നാര്‍ഡാം സന്ദര്‍ശിച്ചത.
അതീവസുരക്ഷ പ്രദേശമായ ഇവിടേക്ക് പോകുവാന്‍ ദേവസ്വം പ്രസിഡന്റ് ദേവസ്വം ചീഫ്കമ്മീഷണര്‍, ഗാര്‍ഡുമാര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് മാത്രമാണ് വനംവകുപ്പ് അനുമതി നല്‍കിയിരുന്നത്. കത്തിനെ ക്കുറിച്ച് ദേവസ്വം ബോര്‍ഡ് പ്രതികരിച്ചിട്ടില്ല.
പ്രസിഡന്റിനൊപ്പം ഡാം സന്ദര്‍ശിക്കുന്നതിനായി ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്, മരാമത്ത് ചീഫ് എഞ്ചിനീയര്‍ (ജനറല്‍) ജി. മുരളീകൃഷ്ണന്, ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ഉണ്ണികൃഷ്ണന്, ഫെസ്റ്റിവല്‍ കണ്ട്രോ ള്‍ ഓഫീസര്‍ ജി. കൃഷ്ണകുമാര്‍, അസി. എഞ്ചിനീയര്‍ ബസന്ത്കുമാര്‍, ഡിവൈഎസ്പി കെ.എസ്. സാബു, പിആര്‍ഒ മുരളി കോട്ടയ്ക്കകം, ഫോറസ്റ്റ്-പോലീസ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: