പത്തനംതിട്ട: കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് മാതാവ് സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. അമ്മയ്ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു. എട്ടാംക്ലാസില്‍ പഠിക്കവെ രണ്ടാനച്ഛന്റെ പീഡനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്കി. ഇതേത്തുടര്‍ന്നാണ് മാതാവിനൊപ്പം വിട്ടയയ്ക്കണമെന്ന ഹര്‍ജി പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-ഒന്ന് ജഡ്ജി പി. വിജയന് തള്ളിയത്.
164 സിആര്‍പിസി പ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ കൊടുത്ത മൊഴിയിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്കിയ മൊഴിയിലും കുട്ടി ഇക്കാര്യം പറഞ്ഞതായാണ് സൂചന.
കേസന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ അമ്മയ്ക്കൊപ്പം പോകാന്‍ അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനും കോടതിയെ ബോധിപ്പിച്ചു. പെണ്‍കുട്ടിയുടെ സുരക്ഷയും പരിഗണിക്കണമെന്ന് പൊലിസും അഭ്യര്‍ത്ഥിച്ചു.
ഇത് ശരിവച്ച കോടതി മാതാവിന്റെ അപേക്ഷ തള്ളുകയായിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്കുതന്നെ തിരിച്ചയച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹന്‍സലാഹ് മുഹമ്മദ് ഹാജരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: