ആലപ്പുഴ: കുമ്മനം രാജശേഖരന് ബിജെപി സംസ്ഥാന പ്രസിഡന്റായത് കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ബിജെപി ദേശീയ നേതൃത്വം ഏറ്റവും നല്ല തീരുമാനമാണ് കൈക്കൊണ്ടത്.
ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇത് സഹായകമാകും.
മാറിയ സാഹചര്യത്തില്‍ കുമ്മനത്തേപ്പോലെ സാത്വികനായ ഒരാള്‍ പാര്‍ട്ടിയെ നയിക്കുന്നത് കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവാകും. നിസ്വാര്‍ത്ഥനും ത്യാഗിയുമായ സാധാരണക്കാരനായ നേതാവാണ് കുമ്മനം. താന്‍ വിശ്വസിക്കുന്ന വിശ്വാസ പ്രമാണങ്ങള്‍ക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച കുമ്മനം രാജശേഖരന് ഈ കാലഘട്ടത്തില്‍ ബിജെപിയെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമാക്കി വളര്‍ത്തുമെന്ന കാര്യം ഉറപ്പാണെന്നും വെള്ളാപ്പള്ളി ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: