ചിറ്റഗോംഗ്: ബംഗ്ലാദേശ് നാവിക കേന്ദ്രത്തിനുള്ളിലെ മുസ്‌ലിം പള്ളിയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു.
ടൈം ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തുനിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പോലീസ് അന്വേഷണം നടത്തിവരുകയാണ്.
















