തിരുവനന്തപുരം: സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതിന് തിരുവനന്തപുരം ജില്ലാ വോളീബോള്‍ അസോസിയേഷനെ സംസ്ഥാന വോളീബോള്‍ അസോസിയേഷന് പിരിച്ചുവിടുകയും പകരം അഡ്ഹോക്ക് കമ്മറ്റിക്ക് രൂപം നല്‍കുകയും ചെയ്തു. തങ്ങളെ സംസ്ഥാന മത്സരങ്ങളിലും യോഗങ്ങളിലും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിരിച്ചുവിട്ട വോളീബോള്‍ അസോസിയേഷന് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ അനുകൂല തീരുമാനമുണ്ടായെങ്കിലും ഉത്തരവ് റദ്ദാക്കി. എറണാകുളത്ത് 26 മുതല്‍ നടക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള തിരുവനന്തപുരം ജില്ലാ ടീമിന്റെ സെലക്ഷന് ട്രയല്‍സ് നാളെ പാളയത്ത് പോലീസ് വോളീബോള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കും. 2000 ജനുവരി ഒന്നിനുശേഷം ജനിച്ച കളിക്കാര്‍ വയസ്സു തെളിയിക്കുന്ന രേഖയുമായി രാവിലെ 9ന് എത്തിച്ചേരണമെന്ന് സംസ്ഥാന വോളീബോള്‍ അസോസിയേഷന് തിരുവനന്തപുരം ജില്ലാ അഡ്ഹോക്ക് കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447294627, 9496197060 നമ്പരുകളില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: