തിരുവല്ല:പെരിങ്ങര പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയം ഉപരോധിച്ചു.ജില്ലാപഞ്ചായത്ത് അംഗം സാം ഈപ്പന്,പുളിക്കാഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന് എന്നിവര്‍ നേതൃത്വം നല്കി.പഞ്ചായത്തിന്റെ മിക്കഭാഗത്തും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഉള്ളത്.നിലവിലുള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി മൂന്നുദിവസം കൊണ്ട് പ്രശ്നം പരിഹരിക്കാമെന്ന് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ എം.മധു ഉറപ്പ് നല്‍കിയതായി സമരക്കാര്‍ അറിയിച്ചു. കുടിവെള്ളപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനായി 21ന് ആര്.ഡി.ഓയില്‍ യോഗം ചേരുമെന്ന് ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു. കെ.എസ്.ടി.പി.,വാട്ടര്‍ അതോറിറ്റി പ്രതിനിധികള്‍,പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉപരോധ സമരത്തില്‍ പെരിങ്ങര വൈസ് പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഫിലിപ്പ്, ബ്ലോക്ക് അംഗം അനില്‍ മേരി ചെറിയാന്, അഡ്വ.ബിനു വി.ഈപ്പന്, സോമന് താമരച്ചാലില്‍, റോയി വര്‍ഗീസ്, ഷൈനി ചെറിയാന് എന്നിവരും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: