അച്ഛന്റേയും അമ്മയുടേയും സ്നേഹവാല്‍സല്യങ്ങള്‍ ഒരുമിച്ച് അനുഭവിക്കാന്‍ കഴിയാതിരുന്ന ഇരട്ടസഹോദരിമാരുടെ കഥപറയുന്ന പരമ്പര മേഘസന്ദേശം കൈരളിയില്‍ സംപ്രേഷണം ചെയ്യുന്നു. സംവിധാനം ടി.എസ്. സജി. കുമരകം രഘുനാഥ്, രേഖ, മീര മുരളീധരന്, മധു തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാജന് അനശ്വര, ശ്രീലതാ നമ്പൂതിരി, വത്സലാ മേനോന്, കിഷോര്‍ പാലോട്, ജിജാ സുരേന്ദ്രന്, മനു വര്‍മ്മ, യമുന, കെസിയ, പരവൂര്‍ ധന്യ, ശരത് ദാസ്, സാജന് സൂര്യ, പൂജപ്പുര രവി, പവിത്രന്, മധു മേനോന്, രഞ്ജിത്ത് എന്നിവരും മേഘസന്ദേശത്തില്‍ കഥാപാത്രങ്ങളാകുന്നു. അനശ്വര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജന് അനശ്വരയാണ് നിര്‍മ്മാതാവ്.
രചന-പ്രവീണ്‍ ഇറവങ്കര, ഛായാഗ്രഹണം-കെ.ശ്രീകുമാര്‍, പി.ആര്.ഓ-അജയ് തുണ്ടത്തില്‍. കൈരളി ചാനലില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി എട്ടു മണിക്കാണ് സംപ്രേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: