സൂര്യ വംശത്തില്‍ തന്നെ ജനിച്ച് അത്യുന്നതിയില്‍ എത്തിച്ചേര്‍ന്ന ചക്രവര്‍ത്തിയായിരുന്നു മനു.
സത്യം ധര്‍മ്മം ദയ എന്നതിനൊപ്പം നീതി അതേപടി നടപ്പാക്കിയതില്‍ പൂണ്ണമായി വിജയിച്ച ഭരണാധികാരിയായിരുന്നു മനു. ഇതെല്ലാം നടപ്പാക്കുന്നതില്‍ യാതൊരു വിട്ടു വീഴ്‌ച്ചയ്‌ക്കും അദ്ദേഹം തയ്യാറല്ലായിരുന്നു. അതിനാല്‍ രാജ്യം സമ്പല്‍ സമൃദ്ധമായി ത്തിര്‍ന്നു.
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വന്ന് പരാതി ബോധിപ്പിയ്‌ക്കുവാന്‍ കൊട്ടാരത്തില്‍ ഏര്‍പ്പാടുണ്ടായിരുന്നു. അതിനാല്‍ തന്നെ പലരും കൊട്ടാരത്തില്‍ സമയം നോക്കാതെ എത്തുവാന്‍ തുടങ്ങി. സങ്കടമുള്ളവര്‍ വന്ന് അവിടെ കെട്ടിഉറപ്പിച്ചിരുന്ന മണി അടിക്കണം. ഒരുനാള്‍ അവിടെ വന്ന് മണി അടിച്ചത് ഒരു പശുവായിരുന്നു. രാജാവ് പശുവിന്റെ സങ്കടം കേള്‍ക്കുവാന്‍ തയ്യാറായി. അവിടെ വന്നെത്തിയ പശു കരയുന്നുണ്ടായിരുന്നു. മഹാരാജന്‍ പശുവിനെ നോക്കുമ്പോള്‍ പശുനടക്കുവാന്‍ തുടങ്ങി. അദ്ദേഹം ആ പശുവിനൊപ്പം നടക്കാനും.
കൂറേദൂരം ചെന്നപ്പോള്‍ മണ്ണില്‍ രഥംപോയ പാടുകള്‍ കാണാറായി. ആ വഴിയ്‌ക്ക് വീണ്ടുംചെന്നപ്പോള്‍ ഒരു പശുക്കുട്ടി രഥചക്രം കയറി ചത്തുകിടക്കുന്ന കാഴ്ച പശു രാജാവിനെ കാണിച്ചുകൊടുത്തു. കൊട്ടാരത്തിലെ തന്നെയാണ് രഥം എന്നു രാജാവിന് മനസ്സിലായി. തന്റെ മകനാണ് രഥം കയറ്റി പശുക്കിടാവിനെ കൊന്നത് എന്ന് തീര്‍ച്ചയുമായി.
താമസിച്ചില്ല പിറ്റേന്ന് അതേസ്ഥലത്തുവച്ച് തന്റെ മകനെ ആരഥം തന്നെ കയറ്റി കൊന്നു കളഞ്ഞു. നീതി നടപ്പാക്കുവാന്‍ രാജാവിനുള്ള നിര്‍ബന്ധമാണ് ഇവിടെ ശ്രദ്ധയേമാവുന്നത്. തെറ്റ് ആരുടേതായാലും ശിക്ഷ ഒന്നുതന്നെ എന്നാണ് രാജനിശ്ചയം. ഇന്നത്തെകാലത്തെ ഭരണാധികാരികള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങല്‍ നാം ഈസമയം തിരിച്ചറിയണം.
ഗ്രാമം നന്നാക്കാന്‍ ഒരുവനെ ബലികൊടുക്കണം.
ഒരുനാടുനന്നാവാന്‍ പത്തുപേരെ ബലിനല്‍കണം.
ഒരു രാജ്യം നന്നാവാന്‍ നൂറുപേരെ ബലികൊടുക്കണം.
















