കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സമരം പിന്‍വലിച്ചു. സിനിമാ ടിക്കറ്റുകളില്‍ നിന്നും അഞ്ച് രൂപ സെസ് ഈടാക്കാന്‍ തീരുമാനമായതോടെയാണ് സമരം ഒത്തുതീര്‍പ്പായത്. സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സിനിമാ സംഘടനാ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്.
അഞ്ച് രൂപയില്‍ രണ്ടുരൂപ നിര്‍മ്മാതാക്കള്‍ക്കും 1.50 രൂപ തിയേറ്റര്‍ ഉടമകള്‍ക്കും ഒരു രൂപ ക്ഷേമധിയിലേക്കും നല്കാന് തീരുമാനമായി. ബാക്കി വരുന്ന 50 പൈസയില്‍ 25 പൈസ വീതം ചലച്ചിത്ര അക്കാദമിയ്ക്കും, കെ.എസ്.എഫ്.ഡി.സിയ്ക്കും നല്‍കും.
ക്ഷേമനിധിയുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകളും തദ്ദേശ സ്ഥാപനങ്ങളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച തിയേറ്ററുകള്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടാന്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന് തീരുമാനിച്ചത്.
സമരം ക്രിസ്തുമസ് റിലീസുകളെ ബാധിക്കുമെന്നായതോടെയാണ് ഒത്തുതീര്‍പ്പിന് ധാരണയായത്. സമരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തീയേറ്ററുകളിലേക്ക് എത്തേണ്ട ‘ചാര്‍ലി’യുടെ റിലീസ് 24ലേക്ക് നീട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: