ശബരിമല: മണ്ഡലകാലത്ത് ഇതുവരെ ശബരിമലയിലെ നടവരവ് 93 കോടി കവിഞ്ഞതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 108 കോടി രൂപയായിരുന്നു നടവരവ്. എന്നാല്‍ ഇത്തവണ 15കോടി രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.
തമിഴ്നാട്ടിലെ കാലാവസ്ഥയില്‍വന്ന വ്യതിയാനംമൂലം ഭക്തരുടെ തിരക്ക് കുറയാന്‍ ഇടയായതാണ് നടവരവ് കുറയാന്‍ കാരണമായത്. തമിഴ്നാട്ടില്‍നിന്നും എത്തുന്ന അയ്യപ്പഭക്തരെ സഹായിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സന്നിധാനത്ത് ആരംഭിച്ചു.
അടിയന്തര വൈദ്യസഹായം ആവശ്യമായിവരുന്ന രോഗികളെ സമീപ ആശുപത്രികളില്‍ എത്തിക്കുന്നതിനായി ഒരു ആംബുലന്‍സ് വാങ്ങുന്നത് പരിഗണനയിലുണ്ട്. കാനനപാതയില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും. വഴികളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായതായും പ്രയാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: