ഇസ്ലാമാബാദ്: സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രമായ ബാജിറാവു മസ്താനിക്ക് പാക്കിസ്ഥാനില്‍ വിലക്ക്. ചിത്രം ഇസ്ലാമിക വിരുദ്ധമാണെന്നാണ് പാക് വാദം. രണ്‍വീര്‍ സിംഗ്, ദീപികാ പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ വേഷമിടുന്ന ചിത്രം ഇന്ന് പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ല. പാക് സെന്‍സര്‍ ബോര്‍ഡാണ് പ്രദര്‍ശനം തടഞ്ഞത്. പ്രശസ്തനായ മറാഠി നേതാവ് പേഷ്വ ബാജി റാവുവും രണ്ടാം ഭാര്യ മസ്താനിയും തമ്മിലുള്ള തീവ്രപ്രണയമാണ് സിനിമയുടെ ഇതിവൃത്തം.
മസ്താനി ഹിന്ദു മുസഌം ദമ്പതികളുടെ മകളാണ്. ചിത്രം ചരിത്രനാടകമാണ്, പരോക്ഷമായി ഇസഌമിനും മുസഌങ്ങള്ക്കും എതിരാണ്. ചിത്രം ഹിന്ദിയാണ്. വിലക്കിനുള്ള കാരണങ്ങള്‍ ഇതാണ്. സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് മൊബഷീര്‍ ഹസന് പറഞ്ഞു.
ഇവിടെ ഹിന്ദുവിരുദ്ധ ചിത്രങ്ങളും മറ്റും ഒരു എതിര്‍പ്പുമില്ലാതെ തകര്‍ത്തോടുമ്പോഴാണ്, സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനും അമീര്‍ ഖാനും സല്മാന് ഖാനും കോടികള്‍ വാരുമ്പോഴാണ് ഭാരത ചിത്രങ്ങള്‍ക്ക് പാക്കിസ്ഥാന് വിലക്കേര്‍പ്പെടുത്തുന്നത്. ശ്രീ പരമേശ്വരനെ വികലമായി ചിത്രീകരിക്കുന്ന അമീര്‍ ഖാന്റെ പികെ ഇവിടെ വമ്പന്‍ ഹിറ്റായിരുന്നു. നൂറുകോടിയാണ് ഇത് വാരിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: