Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രധാനം ആധ്യാത്മിക അടിത്തറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 07:46 pm IST
in Samskriti

യന്ത്രങ്ങള്‍ വഴി ആശയവിനിമയം നടത്തുന്നതാണല്ലോ ഇപ്പോള്‍ സര്‍വ്വസാധാരാണം. അപ്പോള്‍ വളരെ ദൂരെ ഇരിക്കുന്നവര്‍ പോലും വളരെ അടുത്തിരുന്ന് സംസാരിക്കുന്നതുപോലെ തോന്നും. എന്നാല്‍, ഹൃദയങ്ങള്‍ തമ്മില്‍ ആശയവിനിമയം ഇല്ലാത്തതുകാരണം ഒരുമിച്ചു താമസിക്കുന്നവര്‍പോലും അകലെയാണ് എന്നു തോന്നുന്ന കാലമാണിത്.

2002ല്‍ ബാര്‍സലോണയില്‍ പാര്‍ലമെന്റ് ഓഫ് വേള്‍ഡ്‌സ് റിലീജിയന്‍സിന്റെ! സമാപനദിനത്തില്‍ അമ്മയ്‌ക്കും പങ്കെടുക്കാന്‍ അവസരമുണ്ടായി. അന്ന് അമ്മ അവിടെകൂടിയിരുന്ന മക്കളോട് പറഞ്ഞു: ഒരു കാര്യം ഞാന്‍ നിങ്ങളോട് പറയാം. എല്ലാവരും സംസാരിക്കുകയും ആരും ഒന്നും ശ്രദ്ധിക്കാതെ ഇരിക്കുകയും പിന്നീട് എല്ലാവരും വിയോജിക്കുകയും ചെയ്യുന്ന സമ്മേളനം ആവരുത് ഇത്.

മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കേണ്ടതും അതു പരിഗണിക്കേണ്ടതും പ്രധാനമാണ്. ലോകത്തില്‍ പലതും കണ്ടെന്നും കേട്ടെന്നും വരും. എന്നാല്‍ അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ അത് അപകടകരമായ അനന്തരഫലങ്ങള്‍ ഉണ്ടാക്കിയേക്കും. അതുകൊണ്ട് അറിയേണ്ടതും അറിയേണ്ടാത്തതും നമ്മള്‍ വിവേകപൂര്‍വ്വം തിരിച്ചറിയണം.

പണ്ട് ഒരാള്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ പതിമൂന്ന്, പതിമൂന്ന്, പതിമൂന്ന് എന്നാരോ ആവര്‍ത്തിച്ച് എണ്ണുന്നത് കേട്ടു.

ശബ്ദം വരുന്നത് തൊട്ടടുത്ത മതില്‍ക്കെട്ടിന് അപ്പുറത്തുനിന്നാണ് എന്ന് അയാള്‍ക്ക് മനസ്സിലായി. കാര്യം എന്താണ് എന്ന് അറിയുവാനുള്ള ആകാംക്ഷയോടുകൂടി മതിലിനരികില്‍ച്ചെന്ന് അവിടെക്കണ്ട ദ്വാരത്തിലൂടെ ചെവി അകത്തേക്ക് കടത്തിയതും ഒപ്പം ചെവിക്ക് നല്ലൊരു കടി കിട്ടിയതും ഒന്നിച്ചായിരുന്നു. അയ്യോ എന്ന് നിലവിളിച്ച് അയാള്‍ പിന്നിലേക്ക് മാറി. അപ്പോഴേക്കും അകത്തുനിന്ന് പതിനാല്, പതിനാല് എന്ന് എണ്ണിത്തുടങ്ങിയിരുന്നു. അതൊരു ഭ്രാന്താശുപത്രിയിലെ ചുറ്റുമതിലായിരുന്നു. അവിടേക്കാണ് ചെവി കടത്തി അയാള്‍ കടി ഏറ്റുവാങ്ങിയത്.

നമ്മള്‍ ഇങ്ങനെയാണ്. ഹൃദയങ്ങള്‍ തമ്മില്‍ ആശയവിനിമയം ഇല്ലാതിരിക്കുകയും അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന ശീലം ഉള്ളവരായി തീര്‍ന്നിരിക്കുന്നു. ഇതു മാറണം മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുന്ന ശീലം വളരണം.

എല്ലാ മനുഷ്യരും ഒരുപോലെയല്ലല്ലോ? ഓരോരുത്തര്‍ക്കും ഓരോ മാനസിക ഘടനയാണ്. ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉദ്ഘാടനം ചെയ്ത വേള ഓര്‍മ്മവരുന്നു. ഏതു ചോദ്യം ചോദിച്ചാലും മറുപടി നല്കാന്‍ ശേഷിയുള്ള കമ്പ്യൂട്ടര്‍ ആയിരുന്നു അത്. സയന്‍സ്, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങി സൂര്യനുകീഴിലുള്ള എല്ലാ വിഷയങ്ങളേയും കുറിച്ച് ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചു.

നിമിഷങ്ങള്‍ക്കകം ശരിയായ ഉത്തരം സ്‌ക്രീനില്‍ തെളിഞ്ഞുവരും. അപ്പോഴാണ് ഒരു കൊച്ചുമിടുക്കന്‍ മുന്നോട്ടുവന്ന് ഒരു ചോദ്യം ചോദിച്ചത്. ഹലോ സൂപ്പര്‍ കമ്പ്യൂട്ടര്‍ അവിടുത്തേയ്‌ക്ക് എങ്ങനെയുണ്ട്? സുഖമാണോ? എന്നായിരുന്നു ആ ചോദ്യം. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കുറച്ചുനേരം പ്രകാശം മിന്നിമറഞ്ഞു. അതിന് യാതൊരു ഉത്തരവും ഇല്ലായിരുന്നു. ലോകത്തിലെ എല്ലാ ഉത്തരവും പറയുന്ന കമ്പ്യൂട്ടറിന് തന്നെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. ഇന്ന് നമ്മളില്‍ ഏറെ ആളുകളുടേയും സ്ഥിതി ഇതാണ്.

ടെലിഫോണ്‍ കേടായാല്‍ ടെലിഫോണ്‍ എക്‌സേചേഞ്ചില്‍ നിന്ന് ആളുകള്‍ വന്ന് അതുനന്നാക്കും. ഇതുപോലെ മനസ്സിന്റെ തകരാറുകള്‍ ശരിയാക്കാനുള്ളതാണ് ആധ്യാത്മികത. അതു മനസ്സിന്റെ റിമോര്‍ട്ട് കണ്‍ട്രോള്‍ നമ്മുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന തത്വമാണ്.

ജീവിക്കാന്‍ വേണ്ടിയുള്ള വിദ്യാഭ്യാസവും ജീവിതത്തെക്കുറിച്ചുള്ള വിദ്യാഭ്യാസവും രണ്ടും രണ്ടാണ്. ജീവിക്കാന്‍, അതായത് വയറ്റുപിഴപ്പിന് ഡോക്ടറാകണം, എന്‍ജിനീയറാകണം , കോളേജില്‍ !പോകണം, പഠിക്കണം. എന്നാല്‍ ജീവിതത്തിലെ വിദ്യാഭ്യാസത്തിന് അധ്യാത്മികത മനസ്സിലാക്കണം. അധ്യാത്മികത എന്നുപറഞ്ഞാല്‍ മനസ്സിന്റേയും ലോകത്തിന്റേയും സ്വഭാവം അറിഞ്ഞു നീങ്ങുക എന്നാണ്. യന്ത്രങ്ങളുടെ ഭാഷ മനസ്സിലാക്കാന്‍ മാത്രം നമ്മള്‍ പഠിച്ചാല്‍പോര. ഹൃദയങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന ഭാഷ മനസ്സിലാക്കണം. അതിന് ആധ്യാത്മിക അടിത്തറ മക്കള്‍ക്ക് ഉണ്ടാവണം. മക്കള്‍ക്ക് നന്മയും സന്തോഷവും ഉണ്ടാവട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.