പത്തനംതിട്ട: ചിറ്റാര്‍ ഊരാമ്പാറയില്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് പത്തു പേര്‍ക്കു പരിക്ക്. ബസ് ഡ്രൈവര്‍ കോട്ടയം പുതുപ്പള്ളി അഞ്ചേരി കൊച്ചുപറമ്പില്‍ സുജിത്(25), കണ്ടക്ടര്‍ കണ്ടക്ടര്‍ നെടുങ്കുന്നം റാണി കോട്ടേജില്‍ ഹരികുമാര്‍(50), മലയാലപ്പുഴ അംബേദ്ക്കര്‍ കോളനിയില്വാസു(61), ചിറ്റാര്‍ തടത്തുകാലായില്‍ റസീന(29), സീതത്തോട് പുത്തന്‍പുരക്കല്‍ അന്നമ്മ(80), സീതത്തോട് കണ്ടംകുളത്ത് വീട്ടില്‍ ഉമൈബ ബീവി(80), സീതത്തോട്മുന്ന് കല്ല് മധുര പ്ലാക്കല്‍ അനീഷ(31), ആങ്ങംമൂഴി കൊച്ചുകോയിക്കല്‍ സാവിത്രി(47), ജോസഫ് ചാക്കോ(55), ശോശാമ്മ ഏബ്രഹാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോട്ടയത്തു നിന്ന് ആങ്ങമൂഴിക്കു പോവുകയായിരുന്ന ബസ് ഇരുപത് അടി താഴ്ചയിലേക്കാണ് ഇന്നലെ രാവിലെ മറിഞ്ഞത്. എതിരെ അമിത വേഗതയിലെത്തിയ ബൈക്കിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ബസ് മറിഞ്ഞതെന്ന് യാത്രക്കാരും നാട്ടുകാരും പറഞ്ഞു.
ജെ.സി.ബി. ഉപയോഗിച്ച് ബസ് പൊക്കിയ ശേഷമാണ് ഡ്രൈവറെ പുറത്തെടുത്തത്. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വാസുവിനെ കോട്ടയം മെഡിക്കല്‍ കോളജിലും സുജിത്തിനെയും സാവിത്രിയെയും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: