തിരുവല്ല:അപര്യാപ്തതകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി വ്യാപിക്കുന്ന പകര്‍ച്ചപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു.ഇന്നലെ സര്‍ക്കര്‍ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ നിരണം സ്വദേശിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.പ്രദേശത്ത് കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണം കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.സ്വകാര്യ ആശുപത്രിയിലും പനിബാധിച്ച് നിരവധി പേര് ചികിത്സക്ക് എത്തുന്നുണ്ട്.മുപ്പത് പേര് ്പകര്ച്ചപനിബാധിച്ച മാത്രം ഇന്നലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തി.പനിക്ക് പുറമെ വയറിളക്കം,ച്ഛര്‍ദ്ദി,മഞ്ഞപിത്തം എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സുപ്രണ്ടിനും ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി.ഗ്രാമീണ മേഖലയില്‍ നിന്നുമുള്ളവര്‍ക്കാണ് പകര്‍ച്ചപനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. വൈറല്‍ പനിക്ക് പുറമെ ഡെങ്കിപ്പനി,എലിപ്പനി,മഞ്ഞപ്പിത്തം എന്നിവയും താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.എലിപ്പനി ബാധയെ തുടര്‍ന്ന് തുകലശ്ശേരിയില്‍ ഒരു യുവാവ് രണ്ടാഴ്ച മുന്‍പ് മരണപ്പെട്ടിരുന്നു.ചാത്തങ്കരി സാമൂഹികാരോഗ്യകേന്ദ്രം നിരണം,കടപ്ര,കുറ്റപ്പുഴ പി.എച്ച്.സികള്‍ എന്നിവിടങ്ങളിലും പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് അനുഭവപ്പെടുന്നത്.ഹെല്‍ത്ത് സെന്ററുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കാലത്തെ പോലെ നടക്കുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം.ഡെങ്കിയടക്കം കൊതുക് പരത്തുന്ന രോഗങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് വെക്ടര്‍ കണ്ട്രോള് യൂണിറ്റ് അഞ്ച് മാസം മുമ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.എന്നാല്‍ റിപ്പോര്‍ട്ട് വിലയിരുത്തി വേണ്ട് സുരക്ഷ നടപടികള്‍ സ്വീരിക്കുന്നതില്‍ ജില്ല ആരോഗ്യവകുപ്പ് വീഴ്ചവരുത്തി.പകര്്ച്ച പനിക്ക് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കുറച്ചുനാളുകളായി കാര്യക്ഷമമായി നടക്കുന്നില്ല എന്ന ആരോപണത്തിനെ ശരിവെച്ചുകൊണ്ടാണ് ഗ്രാമീണ മേഖലയില്‍ പനി പടര്‍ന്ന് പിടിക്കുന്നത്.ജില്ലയില്‍ കൊതുകിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നുവെന്ന വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ പഠനത്തിനനുസരിച്ച് നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിജയിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍്.പകര്‍ച്ച പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തഭാഗത്തേക്ക് കൂടുതല്‍ മെഡിക്കല്‍ സംഘത്തെ എത്തിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: