മാനന്തവാടി : ചെറുകാട്ടൂര്‍ കൃഷ്ണമൂല ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന കലശമഹോത്സവം ഡിസംബര്‍ 18, 19 തിയതികളില്‍ നടത്തുന്നതാണെന്ന് ഭാരവാഹികള്‍ മാനന്തവാടിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
18ന് വൈകീട്ട് 5.30ന് ഗ്രാമപ്രദക്ഷിണത്തോടെ കലശമഹോത്സവത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് ദീപാരാധന, സഹസ്രദീപസമര്‍പ്പണം തുടങ്ങിയവ നടക്കും. 19ന് രാവിലെ അഞ്ച് മണിക്ക് നടതുറക്കല്‍, പള്ളി ഉണര്‍ത്തല്‍, വാകചാര്ത്ത്, അഷ്ടദ്രവ്യ ഗണപതിഹോമം, ബ്രഹ്മരക്ഷസ് പ്രതിഷ്ഠാകര്‍മ്മം, അന്നദാനം തുടങ്ങിയവ നടക്കും.
19ന് വൈകീട്ട് 6.30 മുതല്‍ പ്രാദേശിക കലാപരിപാടികളും 8.30ന് സൂര്യഗോപിയുടെ ഭരതനാട്യവും അരങ്ങേറും. പത്രസമ്മേളനത്തില്‍ ബാബു രാജേന്ദ്രന്, ഒ.വി.ഹരീന്ദ്രന്‍, കെ.പി.ജയന്, കെ.ടി.ഉത്തമന്, എം.കെ.നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: