തുവ്വൂര്‍: അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ തുവ്വൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ വലയുന്നു. പാണ്ടിക്കാട്, കരുവാരക്കുണ്ട്, തുവ്വൂര്‍ പഞ്ചായത്തുകളില്‍ നിന്നായി നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഇവിടെയെത്തുന്നത്.
പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ശൗചാലയമോ കുടിവെള്ളമോ ഇവിടെയില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വേ സ്റ്റേഷന് പുതുക്കി പണിതെങ്കിലും അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. കുടിവെള്ളത്തിന്റെ ടാങ്കും പ്ലാറ്റ് ഫോമുകളില്‍ കുടിവെള്ള പൈപ്പുകളും സ്ഥാപിച്ചിരുന്നെങ്കിലും പദ്ധതി പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്.
രാത്രികാലങ്ങളില്‍ വൈദ്യുതി പ്രശ്നവും നിലനില്‍ക്കുന്നുണ്ട്. വെളിച്ചമില്ലാത്തത് രാത്രി ഒന്‍പതിനുള്ള നിലമ്പൂര്‍-തിരുവനന്തപുരം ട്രെയിന്‍ കാത്തുനില്‍ക്കുന്നവരെ ബുദ്ധിമുട്ടിക്കുന്നു. അതിനിടെ സാമൂഹ്യദ്രോഹികളുടെ വിളയാട്ടവും വ്യാപകമാകുന്നതായി പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: