അങ്ങാടിപ്പുറം: പരിഷ്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാനാണ് യാത്രക്കാരുടെ വിധി. അങ്ങാടിപ്പുറം വഴിയുള്ള ഗതാഗത നിയന്ത്രണം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നടുറോഡില്‍ നട്ടം തിരിയുകയാണ് െ്രെഡവര്‍മാര്‍.
മറ്റു ജില്ലകളില്‍ നിന്ന് മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്ന മിക്ക െ്രെഡവര്‍മാരും അങ്ങാടിപ്പുറത്തെ ഗതാഗത പരിഷ്കരണം അറിയാത്തവരാണ്. പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനില്‍ വാഹന ഗതാഗതം തടഞ്ഞ് ട്രാഫിക് പോലീസ് സ്ഥാപിച്ച ബോര്‍ഡുകള്‍ കണ്ടാണ് പലരും നിയന്ത്രണമുള്ള കാര്യം തന്നെ അറിയുന്നത്. അപ്പോഴേക്കും ‘തിരിയേണ്ട’ വഴി കഴിഞ്ഞിട്ടുണ്ടാകും. പിന്നെ ”ചോദിച്ച് ചോദിച്ച് ” പോവുകയെ വഴിയുള്ളു. ഏതായാലും കുരുക്കും മുറുകിയിരിക്കുന്നു. ഇത് ഇനിയെന്ന് അവസാനിക്കുമെന്നും അറിയില്ല.
കാരണം പെട്ടെന്ന് പണി തീരുമെന്ന് പറഞ്ഞാണ് മേല്‍പ്പാല നിര്‍മ്മാണം ആരംഭിച്ചത്. കാലങ്ങളായിട്ടും പാലത്തിന്റെ പണി മാത്രം അവസാനിച്ചില്ല. എന്നാല്‍ ഗതാഗതക്കുരുക്ക് ദിവസവും കൂടിവരികയും ചെയ്യുന്നു. ദുരിതമൊന്ന് അവസാനിക്കാന്‍ നാട്ടുകാര്‍ ആദ്യം നിവേദനം നല്കി നോക്കി, പിന്നെ സമരം ചെയ്തുനോക്കി പക്ഷേ രക്ഷയില്ല. ജനരോക്ഷം രൂക്ഷമായപ്പോള്‍ നാടിന്റെ സ്വന്തം മന്ത്രി ഇപ്പശരിയാക്കി തരാം എന്ന് പറഞ്ഞ് പോയതാണ് പിന്നെ ആ വഴി ചെന്നിട്ടില്ല. ജനങ്ങളുടെ ഒപ്പമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇടക്കിടെ സിപിഎം റോഡ് ഉപരോധവും നടത്തുന്നുണ്ട്. പക്ഷേ അത് ജനങ്ങള്‍ക്ക് അതിലും വലിയ ബുദ്ധിമുട്ടാണ് സൃഷിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: