പത്തനംതിട്ട: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ഇന്ന് വൈകിട്ട് നാലിന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിക്കും.
16 ന് രാവിലെ 9.30 മുതല്‍ കലാമത്സരങ്ങള്‍ നടക്കും. പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, ഓട്ടംതുള്ളല്‍, തിരുവാതിര, കേരള നടനം, മാര്‍ഗംകളി, വള്ളപ്പാട്ട്, കോല്‍കളി, നാടോടിപ്പാട്ട്, മൈം, നാടോടി നൃത്തം ഗ്രൂപ്പ്, മണിപ്പൂരി, കഥക്, ഒഡീസി, കഥകളി, ഏകാങ്കനാടകം, ദഫ്മുട്ട്, വട്ടപ്പാട്ട് എന്നീ മത്സരങ്ങള്‍ നടക്കും. പത്തനംതിട്ട വൈ.എം.സി.എ ഹാളില്‍ ക്ലാസിക്കല്‍, ഹിന്ദുസ്ഥാനി വായ്പാട്ട്, കര്‍ണാടക സംഗീതം, പെണ്‍കുട്ടികളുടെ ലളിത സംഗീതം, പുരുഷന്മാരുടെ ലളിത സംഗീതം, കഥകളിപ്പദം, മാപ്പിളപ്പാട്ട്, സംഘഗാനം, ദേശഭക്തിഗാനം എന്നീ മത്സരങ്ങളും ജില്ലാ പഞ്ചായത്ത് ഹാളില്‍ കവിതാ രചന, കഥാരചന, ഉപന്യാസ രചന, പെന്‍സില്‍ ഡ്രോയിംഗ്, ജലച്ചായ ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരങ്ങളും നടക്കും.
17 ന് രാവിലെ 9.30 മുതല്‍ വൈ.എം.സി.എ ഹാളില്‍ വയലിന്, ഫ്ളൂട്ട്, മൃദംഗം, തബല, ചെണ്ട, ചെണ്ടമേളം, സിത്താര്‍, വീണ, ഹാര്‍മോണിയം, ഗിത്താര്‍, കഥാപ്രസംഗം, മോണോആക്ട്, മിമിക്രി മത്സരങ്ങളും, ജില്ലാ പഞ്ചായത്ത് ഹാളില്‍ കവിതാലാപന, പ്രസംഗ മത്സരവും നടക്കും.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ 16 ന് നടക്കുന്ന കായിക മത്സരങ്ങളുടെ രജിസ്ട്രേഷന് രാവിലെ ഒന്‍പതിന് ആരംഭിക്കും. 10 മണിക്ക് അത്ലറ്റിക് മത്സരങ്ങള്‍ ആരംഭിക്കും. രാവിലെ 10 ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വോളിബോള്‍, ഷട്ടില്‍ ബാറ്റ്മിന്റണ്‍, കുറിയന്നൂര്‍ എം.ടി.എച്ച്.എസില്‍ ബാസ്ക്കറ്റ് ബോള്‍, ജില്ലാ സ്റ്റേഡിയത്തില്‍ കബഡി, സ്പോട്സ് കൗണ്‍സില്‍ ഹാളില്‍ ചെസ് മത്സരങ്ങള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഫുട്ബോളും വൈകിട്ട് നാലിന് വടംവലി മത്സരവും നടക്കും. 17 ന് രാവിലെ എട്ടു മുതല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ തുടരും. ആര്‍ച്ചറി, കളരിപ്പയറ്റ് മത്സരങ്ങളും ഇവിടെ നടക്കും. വൈകിട്ട് നാലിന് ഫുട്ബോള്‍ ഫൈനല്‍ മത്സരം നടക്കും. രാവിലെ 10 ന് അടൂര്‍ ഗ്രീന്‍വാലി സ്വിമ്മിംഗ് പൂളില്‍ നീന്തല്‍ മത്സരങ്ങള്‍ നടക്കും. 18 ന് രാവിലെ എട്ടുമുതല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കും.
17 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: