കോട്ടയം: 2014 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം 26ന് കോട്ടയത്ത് നടക്കും. വൈകിട്ട് 6ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡുകള്‍ വിതരണം ചെയ്യും.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ജെ.സി. ഡാനിയല്‍ അവാര്‍ഡ് ചലച്ചിത്ര സംവിധായകന് ഐ.വി. ശശിക്ക് സമ്മാനിക്കും. യേശുദാസ്, നിവിന്‍പോളി, സുദേവ് നായര്‍, നസ്രിയ നസീം, ശ്രേയ ഘോഷാല്‍, അനൂപ് മേനോന്, ബിജിലാല്‍, പ്രതാപ് പോത്തന്, ഇന്ദ്രന്‍സ്, സേതുലക്ഷ്മി, ജൂഡ് ആന്റണി, രമേശ് നാരായണന്, ജയരാജ്, രഞ്ജിത്ത്, സനല്‍കുമാര്‍ ശശിധരന്, എബ്രിഡ് ഷൈന്‍, സിദ്ധാര്‍ത്ഥ് ശിവ, അമല്‍ നീരദ് തുടങ്ങിയവര്‍ വിവിധ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങും. മന്ത്രി കെ.സി. ജോസഫ്, ജോസ് കെ.മാണി എംപി, വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പി.ആര്. സോന, ചലച്ചിത്ര അക്കാദമി ചെയര്മാന് രാജീവ്നാഥ്, കെഎസ്എഫ്ഡിസി ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താന് തുടങ്ങിയവര്‍ പങ്കെടുക്കും.
നര്ത്തകന് നസീറിന്റെ നൃത്തം, ചലച്ചിത്ര താരങ്ങളുടെ നൃത്തപരിപാടി, സംഗീത സംവിധായകന് നയിക്കുന്ന ഗാനസന്ധ്യ, കോട്ടയം നസീറും സംഘവും അവതരിപ്പിക്കുന്ന കോമഡി സ്കിറ്റ് തുടങ്ങിയ പരിപാടികള്‍ ചടങ്ങിനോടനുബന്ധിച്ച് നടക്കും.
അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായുള്ള പാസ്സുകള്‍ 20 മുതല്‍ ശാസ്ത്രിറോഡിലുള്ള സ്വാഗതസംഘം ഓഫീസില്‍ നിന്നും സൗജന്യമായി വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: